കേരളത്തിലേക്കും കേരളത്തിൽ നിന്നും ഉള്ള യാത്രകൾ ഒഴിവാക്കാൻ നിർദ്ദേശിച്ച് കർണാടകം

കോവിഡ് വ്യാപനം അതിരൂക്ഷമായ കേരളത്തിലേക്കും തിരിച്ചുമുള്ള പരമാവധി യാത്രകൾ ഒക്ടോബർ അവസാനം വരെ ഒഴിവാക്കാൻ നിർദ്ദേശിച്ചു കർണാടകം…

കേരളത്തിൽ നിന്ന് കർണാടകത്തിലേക്ക് വരുന്നവർക്കും കർണാടകത്തിൽ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർക്കും പുതിയ നിർദ്ദേശങ്ങളുമായി കർണാടക ഹെൽത്ത് ഡിപ്പാർട്ട്മെൻറ് ഉത്തരവിറക്കി….

ഇന്ന് പുറത്തിറക്കിയ ഉത്തരവ് പ്രകാരം, വ്യവസായസ്ഥാപനങ്ങൾ, ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്പിറ്റലുകൾ തുടങ്ങിയ സ്ഥാപനമേധാവികൾക്ക് ,ഏതെങ്കിലും വിദ്യാർത്ഥികളോ അല്ലെങ്കിൽ ഉദ്യോഗസ്ഥർ കേരളത്തിൽ നിന്നും കർണാടകത്തിലേക്ക് ഈ ദിവസങ്ങളിൽ യാത്ര ചെയ്യുന്നവർ ഉണ്ട് എങ്കിൽ അവരോട് ഒക്ടോബർ അവസാനം വരെ കേരളത്തിൽ തുടരുവാൻ നിർദേശിക്കണമെന്ന് ഉത്തരവിൽ പറയുന്നു…

കേരളത്തിലേക്കുള്ള അത്യാവശ്യം യാത്രകൾ ഒഴികെ മറ്റെല്ലാ യാത്രകളും ഒക്ടോബർ അവസാനം വരെ മാറ്റി വയ്ക്കുവാൻ നിർദ്ദേശം നൽകണമെന്ന് വിദ്യാഭ്യാസ/ഓഫീസ് മേധാവികളോട് നിർദ്ദേശിച്ചിട്ടുണ്ട്…

യാത്രകളെയും യാത്രാ സംബന്ധമായ മറ്റു വാർത്തകളും ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
https://chat.whatsapp.com/EcZJ72h5gG1F1Z5qiFuOwZ