കേരളത്തിന്റെ നെല്ലറയിലൂടെ ഒരു യാത്ര…

“കേരളത്തിന്റെ നെല്ലറയുടെ ഒരു യാത്ര”.

സന്തോഷകരമായ യാത്ര (happyrides) വിശേഷങ്ങൾ പങ്കുവയ്ക്കുന്ന ട്രാവൽ സ്റ്റോറിയിലേക്ക് എല്ലാവർക്കും സ്വാഗതം…..

യൂട്യൂബ് വ്ലോഗർ ആനന്ദ് നടത്തിയ പാലക്കാടൻ യാത്ര വിശേഷങ്ങൾ വായിക്കാം….
കണ്ണെത്താദൂരം വരെ പച്ചപരവതാനി വിരിച്ചതുപോലെ ഉള്ള നെൽവയലുകൾ കാണുമ്പോൾ തന്നെ മനസ്സിനൊരു കുളിരാണ്. എവിടെ നോക്കിയാലും നെല്പാടങ്ങളും അതിനിടയിലൂടെ കേരവൃക്ഷങ്ങളും, കരിമ്പനയും, വയലിൽ പണിയെടുക്കുന്ന കർഷകർ അങ്ങനെ നിരവധി കാഴ്ചകൾ.
ആദ്യമായി പോയത് പല്ലാവൂരിലെ കറിവോട്ടു വാമല മുരുകൻ ക്ഷേത്രം കാണാനാണ് ആണ്. ഒരു കൊച്ചു പളനി എന്ന് വിശേഷിപ്പിക്കാം. ഇവിടെ നിന്നും മലകളും വയലുകളും ചെറു കുന്നുകളും ഒക്കെയായി ഒരു 360ഡിഗ്രി ദൃശ്യം നമ്മുക്ക് നൽകും. കുഞ്ഞിരാമായണം സിനിമയിലെ കുറച്ചു ഭാഗങ്ങൾ ഇവിടെ ചിത്രികരിച്ചിട്ടുണ്ട്. പച്ചപ്പ്‌ നിറഞ്ഞ കാഴ്ചകൾ കണ്ടു എത്തിച്ചേർന്നത് തത്തമംഗലത്തെ നെല്പാടത്തിനു നടുവിലൂടെ പോകുന്ന ഒരു അക്യുഡക്ട്. ഒരു സൈക്കിൾ അല്ലെങ്കിൽ ഒരാൾക്ക് നടക്കാവുന്ന വീതി, ഏകദേശം 200 മീറ്ററിൽ അധികം നീളം ഉള്ള കനാൽ പാലം. നല്ല കാറ്റും കൂടെ നല്ല ഫോട്ടോസും സമ്മാനിക്കും ഇവിടം. അടുത്തതായി ഞങൾ എത്തിച്ചേർന്നത് കണ്ണാടി അക്യുഡക്ട് അധവാ ബ്രിട്ടീഷ് പാലം. മലമ്പുഴ ജലസംഭരണിയിൽ നിന്നും കനാൽ മാർഗം വെള്ളം കൊണ്ടുപോകുന്ന കനാൽ…ഭാരത പുഴക്ക് കുറുകെ പാലത്തിലൂടെ ഒഴുകുന്നു. അക്യുടെക്ടിന്റെ ഒരു വശത്തൂടെ ചെറു വണ്ടികൾക്ക് യാത്ര ചെയ്യാം….

കൂടുതൽ യാത്രാ വിശേഷങ്ങളുടെ ദൃശ്യാവിഷ്കാരം ട്രാവൽ വിത്ത് ആനന്ദ് യൂട്യൂബ് ചാനലിൽ കാണാം

യാത്രകളെയും യാത്രാ സംബന്ധമായ മറ്റു വാർത്തകളും ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
https://chat.whatsapp.com/EcZJ72h5gG1F1Z5qiFuOwZ