കേരളപ്പിറവിദിനത്തിൽ പുണ്യ തീർഥ് ഭാരത്ദർശൻ ബഡ്ജറ്റ് ട്രെയിൻ പാക്കേജ് അവതരിപ്പിച്ച് ഇന്ത്യൻ റെയിൽവേ….

കേരളപ്പിറവിദിനത്തിൽ, കേരളത്തിൽ നിന്നും ഭാരത്ദർശൻ ബഡ്ജറ്റ് ട്രെയിൻ പാക്കേജ് അവതരിപ്പിച്ച് ഇന്ത്യൻ റെയിൽവേ….

പുണ്യ തീർഥ് ഭാരത്ദർശൻ എന്ന പേരിൽ നവംബർ ഒന്നാം തീയതി തിരുവനന്തപുരത്ത് എത്തുന്ന ഭാരത്ദർശൻ ട്രെയിനിൽ, കൊല്ലം കോട്ടയം എറണാകുളം ടൗൺ, തൃശ്ശൂർ,ഒറ്റപ്പാലം,പാലക്കാട് തുടങ്ങിയ സ്റ്റേഷനുകളിൽ യാത്രക്കാർക്ക് ബോർഡിങ് ചെയ്യുവാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്… പത്ത് രാത്രിയും പതിനൊന്നു പകലും നീണ്ടുനിൽക്കുന്ന യാത്രയാണ് ഐആർസിടിസി അവതരിപ്പിച്ചിരിക്കുന്നത്
നവംബർ ഒന്നാം തീയതി പുറപ്പെട്ടു പതിനൊന്നാം തീയതി തിരിച്ചെത്തുന്ന 11 ദിവസം നീണ്ടുനിൽക്കുന്ന യാത്രയിൽ അയോധ്യ, ഗയ,കൊണാർക്ക്, പ്രയാഗ്,പൂരി, വാരണാസി തുടങ്ങിയ പ്രധാനപ്പെട്ട എല്ലാ പുണ്യസ്ഥലങ്ങളും ചുരുങ്ങിയ ചിലവിൽ സന്ദർശിക്കുവാൻ ഈ ഭാരതദർശൻ പാക്കേജ് സഹായകമാകും

11 ദിവസത്തെ യാത്രയ്ക്ക് താമസവും ഭക്ഷണവും ഉൾപ്പെടെ 11000 രൂപയാണ് റെയിൽവേ ഈടാക്കുന്നത്….

ഈ ഭാരതദർശൻ യാത്രയുടെ കൂടുതൽ വിശേഷങ്ങൾക്കും ബുക്ക് ചെയ്യുന്നതിനും താഴെയുള്ള ലിങ്ക് സന്ദർശിക്കാവുന്നതാണ്…
Click here for PUNYA TIRTH YATRA BHARAT DARSHAN

യാത്രകളെയും യാത്രാ സംബന്ധമായ മറ്റു വാർത്തകളും ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
https://chat.whatsapp.com/EcZJ72h5gG1F1Z5qiFuOwZ