പുലി പ്രഭാകരൻ കാശ്മീരിൽ….!!! വ്യത്യസ്തമായ ഗ്രാമീണ കാഴ്ചകളുമായി ഒരു ചാനൽ…

യാത്രകളെ ഇഷ്ടപ്പെടുന്നവർ അനവധിയാണ്, എന്നാൽ പല കാരണങ്ങൾ കൊണ്ടും ഇഷ്ടപ്പെട്ട യാത്രകൾ മാറ്റിവയ്ക്കുന്ന അവരാണ് കൂടുതലും….

കണ്ണൂർ സ്വദേശി സുധി , പ്രഭാകരൻറെ കൂടെ നാട് ചുറ്റാൻ തുടങ്ങി ദിവസങ്ങൾ ഒട്ടനവധി ആയി…
ഇന്ത്യയുടെ ഗ്രാമ കാഴ്ചകൾ ഒപ്പിയെടുത്തു കൊണ്ട് കാശ്മീരിൽ എത്തിയിരിക്കുന്നു പ്രഭാകരനും സുധീയും….
അധികമാരും എത്തിപ്പെടാത്ത ഉൾനാടൻ ഗ്രാമഭംഗി ഒപ്പിയെടുത്തു കൊണ്ട് , ചിലപ്പോൾ വിജനമായ സ്ഥലങ്ങളിൽ ഒറ്റയ്ക്ക് ടെന്റെ അടിച്ചു താമസിച്ചുകൊണ്ട് മുന്നേറുകയാണ്….
പ്രഭാകരൻ കൂടെയുള്ളപ്പോൾ എങ്ങനെ ഒറ്റയ്ക്കാകും എന്നാണ് നിങ്ങൾ ചിന്തിച്ചതെങ്കിൽ , ആദ്യം നിങ്ങൾ പ്രഭാകരനെ പരിചയപ്പെടണം…

കാടും മേടും താണ്ടുവാൻ കരുത്തുള്ളവൻ, സുധിയുടെ സന്തതസഹചാരിയാണ്…പുറമേനിന്ന് കാണുന്നവർക്ക് ഒരു സാധാ ബൈക്ക് എന്നതിലുപരി മറ്റൊന്നും തോന്നില്ലെങ്കിലും, സ്ഥിരമായി സുധിയുടെ വീഡിയോ കാണുന്നവർക്ക് പ്രഭാകരൻ ഒരു സഹയാത്രികനാണ്….

ആർഭാടങ്ങളില്ലാത്ത , വെറുപ്പിക്കുന്ന വാചകക്കസർത്തു മില്ലാത്ത ഇന്ത്യയുടെ ഗ്രാമ ഭംഗി ആസ്വദിച്ചുകൊണ്ട് യാത്ര ചെയ്യണമെങ്കിൽ , മടിക്കണ്ട സുധിയുടെ യൂട്യൂബ് ചാനൽ ഇപ്പോൾതന്നെ സബ്സ്ക്രൈബ് ചെയ്തുകൊള്ളൂ…..
backpacker sudhi എന്ന് തൻറെ യൂട്യൂബ് ചാനലിൽ കൂടെ , ഇന്ത്യയുടെ ഗ്രാമീണ കാഴ്ചകൾ കാണിച്ചു തരുകയാണ് സുധി….

കാണാം സുധിയുടെ വീഡിയോകൾ

(യാത്രകളെയും യാത്രാ സംബന്ധമായ മറ്റു വാർത്തകളും ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
https://chat.whatsapp.com/EcZJ72h5gG1F1Z5qiFuOwZ )