
ബാംഗ്ലൂരിന് അടുത്ത് സ്ഥിതി ചെയ്യുന്ന പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമാണ് നന്ദിഹിൽസ്…
കോവിഡ് മഹാമാരിക്ക് ശേഷം ബാംഗ്ലൂരിൽ നിന്നും ഏറ്റവുമധികം ആളുകൾ സന്ദർശിച്ച ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ കൂടിയാണ് ബാംഗ്ലൂരിൽ നിന്നും 60 കിലോമീറ്റർ ദൂരെ സ്ഥിതിചെയ്യുന്ന നന്ദിഹിൽസ്.
എന്നാൽ വിനോദസഞ്ചാരികളുടെ അനിയന്ത്രിതമായ തിരക്കിനെ തുടർന്ന് ചിക്കബല്ലപുര ജില്ലാ അധികാരികൾ നന്ദിഹിൽസ് ലേക്കുള്ള പ്രവേശനം നിരോധിച്ചിരിക്കുകയാണ്…
ഇതറിയാതെ ഒരുപാട് വിനോദസഞ്ചാരികൾ ഇപ്പോഴും നന്ദിഹിൽസിലേക്ക് വരുന്നത്….
നന്ദിഹിൽസിലേക്ക് വാഹനഗതാഗതം നന്ദിഹിൽസ് എൻട്രൻസിൽ നിന്നും ബാരിക്കേഡുകൾ വെച്ച് നിയന്ത്രിക്കുകയാണ്….
എന്നാൽ നന്ദിഹിൽസിലേക്ക് ട്രക്കിങ് റൂട്ട് നന്ദിഹിൽസ് വരെ ഓപ്പൺ ചെയ്തിട്ടുണ്ട്….
സമുദ്രനിരപ്പിൽ നിന്നും ഏകദേശം 1,478 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന നന്ദിഹിൽസിലേക്ക്,ട്രക്കിങ് ചെയ്തു പോകുവാൻ ഉള്ള അവസരമുണ്ട്…..
നന്ദിഹിൽസ് പ്രധാന റോഡിൽ നിന്നും ഏകദേശം മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാൽ , ട്രക്കിങ് ആരംഭിക്കുന്ന ഭാഗത്ത് എത്തിച്ചേരാവുന്നതാണ്….
അത്യാവശ്യം കുറച്ചു ബൈക്കുകളും കാറുകളും പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം ലഭ്യമാണ്…
കൊറോണാ കാലഘട്ടം ആയതുകൊണ്ട് , ഏറ്റവും മുകളിൽ നന്ദിഹിൽസ് ടോപ്പിലേക്ക് പ്രവേശനം തടഞ്ഞിരിക്കുന്നു എന്നിരുന്നാലും,താഴെ നിന്നും മുകൾഭാഗം വരെ കല്ലുകൾ വിരിച്ച ട്രക്കിംഗ് പാതയിൽ കൂടെ ,ഏകദേശം 45-60 മിനിറ്റിനു മുകളിൽ ട്രക്കിങ് ചെയ്താൽ , നന്ദിഹിൽസ് എത്തിച്ചേരാവുന്നതാണ്..നന്ദി ഹിൽസ് ട്രാക്കിംഗ് പാതയിലൂടെ ട്രാക്കിംഗ് ചെയ്യുന്നവർക്ക് വളരെ മനോഹരമായ കാഴ്ചകളാണ് ലഭിക്കുക…
ആവശ്യമായ അനുമതികൾ എടുത്തു കൊണ്ടു സ്വന്തം ഉത്തരവാദിത്വത്തിൽ യാത്ര ചെയ്യുക
(യാത്രകളെയും യാത്രാ സംബന്ധമായ മറ്റു വാർത്തകളും ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
https://chat.whatsapp.com/EcZJ72h5gG1F1Z5qiFuOwZ )