മൂന്നാർ ടൗണിൽ നിന്ന് 47 കിലോമീറ്ററും മൂന്നാർ-കുമിളി റൂട്ടിൽ ഉടുമ്പൻചോല ടൗണിൽ നിന്നും ഒരു 7KM യാത്ര ചെയ്‌തു ചതുരങ്കപ്പാറയിൽ എത്താം .

advertisement
ചതുരംഗപ്പാറ വ്യൂ പോയിൻറ് സ്ഥിതിചെയ്യുന്നത് തമിഴ്നാട്ടിലാണ്,കേരള അതിർത്തിയിൽ നിന്നും അര കിലോമീറ്റർ കൂടി സഞ്ചരിച്ചാൽ തമിഴ്നാട് ഫോറെസ്റ്റിന്റെ കാവൽക്കാരൻ ഇല്ലാത്ത ചെക്ക് പോസ്റ്റ് കൂടി താണ്ടണം വ്യൂ പോയിന്റിലേക് കടക്കുവാൻ. വരി വരി ആയി തമിഴ്നാടിനെ നോക്കി നിൽക്കുന്ന വിൻഡ് മില്ലുകൾ ആണ് ആദ്യം ദൃശ്യം ആവുക.
മുന്നോട്ടു അടുക്കും തോറും തമിഴ്നാടിന്റെ മനം കവരുന്ന താഴ്വാരത്തിന്റെ വിദൂര കാഴ്ചകൾ ആണ് സമ്മാനിക്കുക.
ഉച്ച സമയമാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായി പറയപ്പെടുന്നത്…

ടോപ് വ്യൂ പോയിന്റ് നിന്നും ഒരു കേരള തമിഴ്നാടിൻറെ ഒരു 360 ഡിഗ്രി കാഴ്ച ദൃശ്യമാകും.
കാറ്റും കോടമഞ്ഞും തണുപ്പും ഒക്കെയായി ഒരു ദിവസം അടിച്ചു പൊളിക്കാൻ പറ്റിയ ഒരു സ്ഥലം
ഓഫ് റോഡ് യാത്ര ഇഷ്ടപ്പെടുന്നവർക്ക് വലിയ ഒരു അനുഭവം കൂടി ആയിരിക്കും
ചതുരംഗപ്പാറ യുടെ കൂടുതൽ വിശേഷങ്ങൾ ട്രാവൽ വിത്ത് ആനന്ദ് എന്ന യൂട്യൂബ് ചാനലിന്റെ താഴെ നൽകിയിട്ടുള്ള ലിങ്കിൽ കാണാവുന്നതാണ്
(യാത്രകളെയും യാത്രാ സംബന്ധമായ മറ്റു വാർത്തകളും ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
https://chat.whatsapp.com/EcZJ72h5gG1F1Z5qiFuOwZ )
Note: ഇവിടെ പരിചയപ്പെടുത്തുന്ന പാക്കേജുകൾ,മറ്റ് അറിവുകൾ , സ്വന്തം ഉത്തരവാദിത്വത്തിൽ അന്വേഷിച്ച് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം ബുക്ക് ചെയ്യുക , ഹാപ്പി റൈഡ്സിന് യാതൊരുവിധ ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല…
