1500 രൂപയ്ക്ക് ഒരു കിടിലൻ ക്യാമ്പിംഗ് സൈറ്റ് മൂന്നാറിൽ


പ്രകൃതിയോട് ചേർന്ന് ടെന്റിൽ ഒരു ദിവസം ചിലവഴിക്കാൻ ആഗ്രഹിക്കാത്ത സഞ്ചാരികൾ വളരെ കുറവായിരിക്കും , എന്നാൽ സുരക്ഷയെ കരുതിയും വളരെ അപൂർവ്വമായി മാത്രം യാത്ര ചെയ്യുന്ന വ്യക്തികൾക്ക് സ്വന്തമായി ഒരു ടെന്റ് വാങ്ങുന്നത് പ്രായോഗികം അല്ലാത്തതിനാലും പലപ്പോഴും അത്തരം ആഗ്രഹങ്ങൾ മാറ്റിവെക്കുകയാണ് പതിവ് …
ഇനി അത്തരം ആഗ്രഹങ്ങൾ മാറ്റിവയ്ക്കേണ്ട …!!!

എല്ലാവിധ സുരക്ഷയോടും കൂടി , പ്രകൃതിയോട് ചേർന്ന് ടെന്റിൽ താമസിക്കാൻ അവസരം ഒരുക്കുകയാണ് ലൈക്ക്ഷോർ ക്യാമ്പ് ആൻഡ് ട്രീ ഹൗസ് ചിന്നക്കനാൽ…കുടുംബവുമൊത്ത് ടെന്റിൽ താമസിക്കുവാനും , ചെറിയ ട്രക്കിങ്ങും നടത്തുവാൻ ഇവിടെ അവസരമുണ്ട് ….

മൂന്നാർ ടൗണിൽ നിന്നും ഏകദേശം 26 കിലോമീറ്റർ മാറി ആനയിറങ്ങൽ ഡാമിൻറെ വൃൃഷ്ടി പ്രദേശത്തോട് ചേർന്ന് ചിന്നക്കനാലിൽ ആണ് ഈ ടെന്റ് ക്യാമ്പിങ് സ്ഥിതിചെയ്യുന്നത്….

ഇവിടെ നിന്നും ഡാമിൻറെ വളരെ മനോഹരമായ ഭംഗി ആസ്വദിക്കുവാൻ സാധിക്കും.വന്യമൃഗങ്ങളെ വീക്ഷിക്കുവാനായി മരങ്ങൾക്ക് മുകളിൽ സജ്ജമാക്കിയിട്ടുള്ള വ്യൂ പോയിന്റുകൾ വളരെ മനോഹരമാണ്.വൈകുന്നേരം ക്യാമ്പ് ഫയർ ആസ്വദിക്കുവാനും , പ്രത്യേകം സജ്ജമാക്കിയിരിക്കുന്ന ഫ്ലാറ്റ്ഫോമിലെ ടെന്റുകളിൽ സുരക്ഷയോടു കൂടി ചിലവഴിക്കുവാനും ഇവിടെ സാധിക്കും..

ടെൻഡുകൾ കൂടാതെ ട്രീ ഹൗസുകളും ഇവിടെ ലഭ്യമാണ്,പ്രകൃതിയോട് ചേർന്ന് കിടക്കുന്ന ഈ ക്യാമ്പിങ് സൈറ്റിൽ കുടുംബവുമൊത്തും സുഹൃത്തുക്കളുമായി ചെലവഴിക്കുവാൻ പറ്റിയ ഒരു ഇടമാണ്…1500 (ഒരു വ്യക്തിക്ക് ) രൂപയിൽ ആരംഭിക്കുന്ന പാക്കേജിൽ , ഉച്ചയ്ക്ക് രണ്ടു മണിയാണ് ചെക്കിംഗ് ടൈം , പാക്കേജിൽ വെൽക്കം ഡ്രിങ്ക് , താമസം , വൈകുന്നേരം ചായ , ട്രക്കിംഗ് , ക്യാമ്പ് ഫയർ , ഡിന്നർ , കൂടാതെ ഒരു ബ്രേക്ക് ഫാസ്റ്റ് ഉൾപ്പെടുത്തിയിരിക്കുന്നു..

അഞ്ചു വയസ്സു മുതൽ 10 വയസ്സു വരെയുള്ള കുട്ടികൾക്ക് 750 രൂപയാണ് നിരക്ക്
അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികൾക്ക് പ്രവേശനം തികച്ചും സൗജന്യമാണ്…
ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കുമായി താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടാം
+91 7012814984
യാത്രകളെ ഇഷ്ടപ്പെടുന്ന അവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
Click here to join HappyRides WhatsApp Group