കഴിഞ്ഞദിവസം കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ തൻറെ ട്വിറ്റർ അക്കൗണ്ടിൽ പങ്കുവച്ച ഒരു പോസ്റ്റാണ് ഈ സാധ്യതയിലേക്ക് വിരൽചൂണ്ടുന്നത് …
ഈ അടുത്ത കാലത്ത് കേന്ദ്ര ഗവൺമെൻറ് വിപുലമായ ഒരു ഡ്രോൺ പോളിസി പുറത്തിറക്കി, ഈ പോളിസി പ്രകാരം വൻ കുതിച്ചുചാട്ടം ആണ് ഡ്രോൺ മേഖലയിൽ പ്രതീക്ഷിക്കുന്നത്..ആദ്യം കുട്ടികളുടെ കളിപ്പാട്ടമായി എത്തിയ ഡ്രോണുകൾ പിന്നീട് വീഡിയോ ക്യാമറകൾ കൈകാര്യം ചെയ്യുന്ന നിലയിലേക്കും , അതിൽനിന്നും ഒരുപടി കടന്ന് വിദേശ രാജ്യങ്ങളിൽ കണ്ടുവരുന്ന ഡെലിവറി സംവിധാനത്തിലേക്ക് എല്ലാം വളർന്നിരിക്കുന്ന ഈ കാലഘട്ടത്തിൽ , വ്യക്തമായ ഒരു ഡ്രോൺ പോളിസി കൊണ്ടുവന്ന് ഡ്രോൺ മേഖലയിൽ , ആ ടെക്നോളജിയെ ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തുക എന്ന ആശയമാണ് കേന്ദ്ര ഗവൺമെൻറ് നടപ്പിലാക്കുന്നത്…
ഡ്രോൺ ,കാർഷിക ആവശ്യങ്ങൾക്ക് ഇപ്പോൾ തന്നെ ഉപയോഗിച്ചു വരുന്നുണ്ട്….
കേന്ദ്ര വ്യാമയാന മന്ത്രി, വിഎയറോമൊബിലിറ്റി എന്ന സ്റ്റാർട്ടപ്പ് കമ്പനിയുടെ , ഹൈബ്രിഡ് ഫ്ലയിങ് കാറുകളുടെ മോഡൽ പരിശോധിക്കുന്ന ചിത്രമാണ് ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്….വിനാട്ടാ എന്ന ഈ സ്റ്റാർട്ടപ്പ് കമ്പനി, ഏഷ്യയിലെ തന്നെ ആദ്യത്തെ ഹൈബ്രിഡ് ഫ്ലയിങ് കാറുകൾ ചുരുങ്ങിയ സമയം കൊണ്ട് നിർമ്മിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്…

ഇത്തരം ഫ്ലയിങ് കാറുകൾ ,പാസഞ്ചർ , കാർഗോ ട്രാൻസ്പോർട്ടേഷൻ എന്നീ ആവശ്യങ്ങൾക്ക്ഉപയോഗപ്പെടുത്തുന്നതോടൊപ്പം തന്നെ , എമർജൻസി ഘട്ടങ്ങളിൽ എയർ ആംബുലൻസ് ആയി ഉപയോഗപ്പെടുത്താൻ എന്ന് പ്രതീക്ഷിക്കപ്പെടുന്നു…
Delighted to have been introduced to the concept model of the soon-to-become Asia’s First Hybrid flying car by the young team of @VAeromobility . 1/2 pic.twitter.com/f4k4fUILLq
— Jyotiraditya M. Scindia (@JM_Scindia) September 20, 2021
(യാത്രകളെയും യാത്രാ സംബന്ധമായ മറ്റു വാർത്തകളും ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
https://chat.whatsapp.com/EcZJ72h5gG1F1Z5qiFuOwZ )