ലക്ഷദ്വീപിലെ ഏറ്റവും എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്ന പ്രധാന ടൂറിസം കേന്ദ്രമാണ് ബംഗാരം റിസോർട്ട്…

ബംഗാരം ഐലൻറ്

ഏറ്റവും എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്ന ലക്ഷദ്വീപിലെ പ്രധാന ടൂറിസം കേന്ദ്രമാണ് ബംഗാരം റിസോർട്ട്…
ലക്ഷദ്വീപ് ടൂറിസം വകുപ്പിന് കീഴിൽ വരുന്ന ബംഗാരം ഐലൻഡ് റിസോർട്ട് ,അഗത്തി ഐലൻഡിൽ നിന്നും ഏകദേശം ഒരു മണിക്കൂർ യാത്ര ചെയ്താൽ എത്തിപ്പെടാം….

ഇളം നീല നിറത്തിലുള്ള വെള്ളം,തൂ വെള്ള കളറിലുള്ള മണൽ ,തെങ്ങുകൾ സമ്പൽസമൃദ്ധമായ ഒരു ഐലൻറ് ,അതാണ് ബംഗാരം ഐലൻഡ്….ഒട്ടനവധി വാട്ടർ ആക്ടിവിറ്റികൾ ഈ റിസോർട്ടിൽ ഒരുക്കിയിരിക്കുന്നു…
ബാംഗ്ലൂരിൽ നിന്നും കൊച്ചിയിൽ നിന്നും ലക്ഷദ്വീപിലെ ഒരേ ഒരു എയർപോർട്ട് ആയ അഗത്തി ഐലൻഡ് വിമാനസർവ്വീസ് ഉണ്ട്…അതിനാൽ തന്നെയാണ് ഏറ്റവും എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്ന ഐലൻഡ് റിസോർട്ട് എന്ന് ബംഗാരം അറിയപ്പെടുന്നത്….

ബംഗാരം പ്രധാനമായും …ടൂറിസം മേഖലയ്ക്ക് വേണ്ടി മാറ്റി വച്ചിരിക്കുന്ന ഒരു ഐലൻഡ് ആണ്…
ലക്ഷദ്വീപ് ടൂറിസ്റ്റുകൾക്ക് വിദേശമദ്യം ലഭിക്കുന്ന ഒരേ ഒരു ഐലൻഡ് ബംഗാരം ആണ്
അഗത്തി ഐലൻഡിൽ ഫ്ലൈറ്റിൽ വരുന്ന യാത്രക്കാരെ അഗത്തി ഐലൻഡിൽ നിന്നും ബംഗാരം ബീച്ച് റിസോർട്ട്ലേക്ക് ബോട്ടുകളിൽ ആണ് കൊണ്ടുപോവുക….

ആ യാത്ര തന്നെ അതിമനോഹരമാണ്….
അഗത്തി ഐലൻഡ് നിന്നും നോക്കിയാൽ കാണാവുന്ന അത്ര ദൂരത്തിലാണ് ബംഗാരം റിസോർട്ട് എന്നുണ്ടെങ്കിലും അങ്ങോട്ടുള്ള യാത്ര ഏകദേശം ഒരു മണിക്കൂറിനു മുകളിൽ എടുക്കും….വളരെ രസകരമായ ബോട്ട് യാത്രയാണ്…അഗത്തി ഐലൻഡിൽ നിന്നും യാത്ര ആരംഭിച്ച ബംഗാരം എത്തുന്നതിനു മുൻപായി കടൽ ശക്തമായ തിരയുള്ള ഒരു സ്ഥലത്ത് കൂടെ പാസ് ചെയ്യുമ്പോൾ ബോട്ട് നല്ലരീതിയിൽ ആടിയുലയും….

ബംഗാരം ഐലൻഡ് എത്തുന്നതിനു മുൻപായി തെളിഞ്ഞ വെള്ളത്തിൽ കൂടി നോക്കുമ്പോൾ പവിഴപ്പുറ്റുകളും അതിനിടയിലൂടെ ഓടിക്കളിക്കുന്ന കടലാമകളെയും കാണുവാൻ സാധിക്കും…
ലക്ഷദ്വീപ് ടൂറിസം വകുപ്പിന് കീഴിൽ വരുന്ന ഈ റിസോർട്ട് ബുക്ക് ചെയ്യുന്നവർക്ക് ലക്ഷദ്വീപ് പെർമിറ്റ് ഇല്ലാതെ തന്നെ ലക്ഷദ്വീപിലേക്ക് യാത്ര ചെയ്യുവാൻ സാധിക്കും….
ആധാർ കാർഡ് ഉപയോഗിച്ച് ബംഗാരം ഐലൻഡ് റിസോർട്ട് ബുക്ക് ചെയ്യാവുന്നതാണ് …

സാധാരണ രണ്ടു പേർക്ക് താമസിക്കുവാൻ 8,000 രൂപയാണ് ഒരു ദിവസത്തേക്ക് ഈടാക്കുന്നത്…ഇതുകൂടാതെ അഗത്തി ഐലൻഡിൽ നിന്നും ബംഗാരം യാത്ര ചെയ്യുന്നതിന് ഒരാൾക്ക് 3000രൂപയും ചാർജ് ചെയ്യും….
ബംഗാരം ബീച്ച് റിസോർട്ടിൽ ഒട്ടനവധി വാട്ടർ ആക്ടിവിറ്റികൾ ലഭ്യമാണ്….
കുറഞ്ഞ ചിലവിൽ ലക്ഷദ്വീപ് വിസിറ്റ് ചെയ്യണം എങ്കിൽ ബംഗാരം റിസോർട്ട് ബുക്ക് ചെയ്ത സന്ദർശിക്കാവുന്നതാണ്…
സ്കൂബ ഡൈവിംഗ് ,ഗ്ലാസ് ബോട്ട് ഡ്രൈവ്, കയാക്കിംഗ്, സ്നോക്ലിംഗ്,സ്പീഡ് ബോട്ട് മുതലായ വാട്ടർ ആക്ടിവിറ്റികൾ അധിക തുക നൽകി ഉപയോഗപ്പെടുത്താവുന്നതാണ്

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക https://www.lakshadweeptourism.com/tourpackages.html
(യാത്രകളെയും യാത്രാ സംബന്ധമായ മറ്റു വാർത്തകളും ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
https://chat.whatsapp.com/EcZJ72h5gG1F1Z5qiFuOwZ )

Note: ഇവിടെ പരിചയപ്പെടുത്തുന്ന പാക്കേജുകൾ , സ്വന്തം ഉത്തരവാദിത്വത്തിൽ അന്വേഷിച്ച് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം ബുക്ക് ചെയ്യുക , ഹാപ്പി റൈഡ്സിന് യാതൊരുവിധ ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല…