പാണ്ടിപ്പത്ത്…വിശാലമായ പുൽമേടുകൾക്ക് നടുവിൽ , പ്രകൃതിയോട് ചേർന്ന് സ്ഥിതി ചെയ്യുന്നു…വന്യജീവികളുടെ വിരഹാ കേന്ദ്രത്തിൽ…

പാണ്ടിപ്പത്ത്…വിശാലമായ പുൽമേടുകൾക്ക് നടുവിൽ , പ്രകൃതിയോട് ചേർന്ന് സ്ഥിതി ചെയ്യുന്നു…വന്യജീവികളുടെ വിരഹാ കേന്ദ്രത്തിൽ…

ഇത് പാണ്ടിപ്പത്ത്..... ട്രാക്കിംഗ് ഇഷ്ടപ്പെടുന്നവരുടെ പറുദീസയാണ് പാണ്ടിപ്പത്ത്...സമുദ്രനിരപ്പിൽ നിന്നും ഏകദേശം 3500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പാണ്ടിപ്പത്ത് തിരുവനന്തപുരത്തു നിന്നും ഏകദേശം 70 കിലോമീറ്റർ മാറി , പേപ്പാറ വന്യജീവി സങ്കേതത്തിലെ കുന്നും മലകളും താണ്ടി , വിശാലമായ പുൽമേടുകൾക്ക് നടുവിൽ ,വന്യജീവികളുടെ വിരഹാ കേന്ദ്രത്തിൽ... പ്രകൃതിയോട് ചേർന്ന് സ്ഥിതി ചെയ്യുന്നു... പലരും പല തരത്തിലാണ് യാത്രകൾ ഇഷ്ടപ്പെടുന്നത്....പ്രകൃതിയും ട്രക്കിങ്ങും ഇഷ്ടപ്പെടുന്ന ഒരാളാണ് നിങ്ങളെങ്കിൽ, പ്രകൃതിസൗന്ദര്യം ആസ്വദിക്കുവാൻ ആഗ്രഹിക്കുന്നവരാണ്…
പുലി പ്രഭാകരൻ കാശ്മീരിൽ….!!! വ്യത്യസ്തമായ ഗ്രാമീണ കാഴ്ചകളുമായി ഒരു ചാനൽ…

പുലി പ്രഭാകരൻ കാശ്മീരിൽ….!!! വ്യത്യസ്തമായ ഗ്രാമീണ കാഴ്ചകളുമായി ഒരു ചാനൽ…

യാത്രകളെ ഇഷ്ടപ്പെടുന്നവർ അനവധിയാണ്, എന്നാൽ പല കാരണങ്ങൾ കൊണ്ടും ഇഷ്ടപ്പെട്ട യാത്രകൾ മാറ്റിവയ്ക്കുന്ന അവരാണ് കൂടുതലും.... കണ്ണൂർ സ്വദേശി സുധി , പ്രഭാകരൻറെ കൂടെ നാട് ചുറ്റാൻ തുടങ്ങി ദിവസങ്ങൾ ഒട്ടനവധി ആയി... ഇന്ത്യയുടെ ഗ്രാമ കാഴ്ചകൾ ഒപ്പിയെടുത്തു കൊണ്ട് കാശ്മീരിൽ എത്തിയിരിക്കുന്നു പ്രഭാകരനും സുധീയും.... അധികമാരും എത്തിപ്പെടാത്ത ഉൾനാടൻ ഗ്രാമഭംഗി ഒപ്പിയെടുത്തു കൊണ്ട് , ചിലപ്പോൾ വിജനമായ സ്ഥലങ്ങളിൽ ഒറ്റയ്ക്ക് ടെന്റെ അടിച്ചു താമസിച്ചുകൊണ്ട് മുന്നേറുകയാണ്.... പ്രഭാകരൻ കൂടെയുള്ളപ്പോൾ…
കേരളത്തിന്റെ നെല്ലറയിലൂടെ ഒരു യാത്ര…

കേരളത്തിന്റെ നെല്ലറയിലൂടെ ഒരു യാത്ര…

"കേരളത്തിന്റെ നെല്ലറയുടെ ഒരു യാത്ര". സന്തോഷകരമായ യാത്ര (happyrides) വിശേഷങ്ങൾ പങ്കുവയ്ക്കുന്ന ട്രാവൽ സ്റ്റോറിയിലേക്ക് എല്ലാവർക്കും സ്വാഗതം..... യൂട്യൂബ് വ്ലോഗർ ആനന്ദ് നടത്തിയ പാലക്കാടൻ യാത്ര വിശേഷങ്ങൾ വായിക്കാം.... കണ്ണെത്താദൂരം വരെ പച്ചപരവതാനി വിരിച്ചതുപോലെ ഉള്ള നെൽവയലുകൾ കാണുമ്പോൾ തന്നെ മനസ്സിനൊരു കുളിരാണ്. എവിടെ നോക്കിയാലും നെല്പാടങ്ങളും അതിനിടയിലൂടെ കേരവൃക്ഷങ്ങളും, കരിമ്പനയും, വയലിൽ പണിയെടുക്കുന്ന കർഷകർ അങ്ങനെ നിരവധി കാഴ്ചകൾ. ആദ്യമായി പോയത് പല്ലാവൂരിലെ കറിവോട്ടു വാമല മുരുകൻ ക്ഷേത്രം…
കൂർഗിൽ നീലക്കുറിഞ്ഞി വസന്തം…സഞ്ചാരികളുടെ പ്രവാഹം

കൂർഗിൽ നീലക്കുറിഞ്ഞി വസന്തം…സഞ്ചാരികളുടെ പ്രവാഹം

ഇന്ത്യയുടെ സ്കോട്ട്‌ലൻഡ് എന്നറിയപ്പെടുന്ന കൂർഗ് അഥവാ കൊടക്.... കർണാടകയിൽ വരുന്ന വിനോദസഞ്ചാരികളുടെ പ്രധാന ഡെസ്റ്റിനേഷനുകളിലൊന്ന്, കോവിഡ് മഹാമാരിയെ തുടർന്ന് പ്രതിസന്ധിയിലായ കൂർഗ് ടൂറിസം മേഖലയ്ക്ക് പുത്തൻ ഉണർവ്വ് നൽകിയിരിക്കുകയാണ് പ്രകൃതി.... കൂർഗിലെ മണ്ഡൽപെട്ടി മലനിരകളിൽ 12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി പൂത്തുലഞ്ഞു നിൽക്കുന്ന കാഴ്ച കാണാൻ സംസ്ഥാനത്തിൻറെ വിവിധഭാഗങ്ങളിൽ നിന്നും വിനോദ സഞ്ചാരികളുടെ ഒഴുക്കാണ്പ്ര, ത്യേകിച്ച് ഏറ്റവും അടുത്ത് കിടക്കുന്ന മഹാനഗരമായ ബാംഗ്ലൂരിൽ നിന്നും. കോടമഞ്ഞിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന മണ്ഡൽപെട്ടി…

കുരങ്ങൻറെ കയ്യിൽ മാസ്ക് കിട്ടിയ പോലെ…!!!

കുരങ്ങൻറെ കയ്യിൽ പൂമാല കിട്ടിയ പോലെ എന്ന് നമ്മൾ പലരെയും കളിയാക്കാൻ വേണ്ടി പ്രയോഗിക്കാറുണ്ട്... എന്നാൽ ഈ മഹാവ്യാധിയുടെ കാലത്ത് റോഡിൽ നിന്നും കളഞ്ഞു കിട്ടിയ മാസ്ക് ഉപയോഗിക്കാൻ ശ്രമിക്കുന്ന കുരങ്ങൻറെ കൗതുകമാർന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ് മുന്‍ ബാസ്കറ്റ്ബോള്‍ താരമായ റെക്സ് ചാപ്മാന്‍ ആണ് ട്വിറ്ററിലൂടെ വീഡിയോ പങ്കുവച്ചത്.ഏകദേശം 27 സെക്കന്‍റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ഇതുവരെ രണ്ട് മില്യണിലധികം പേരാണ് കണ്ടത്. മനുഷ്യരുടെ മുഖത്ത്…

155 രൂപയ്ക്ക് ഒരു കിടിലൻ ട്രെക്കിങ്ങ് – വാഗമണ്ണിൽ

കേരള ഫോറസ്റ്റ് ഇക്കോടൂറിസം പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന വാഗമൺ windy walk ട്രക്കിംഗ് വിശേഷങ്ങൾ ഇടുക്കി വന്യജീവി സങ്കേതത്തിലൂടെ ഒരു കിടിലൻ ട്രെക്കിങ്ങ്... വാഗമൺ വരുന്നവർക്ക് വെറും 4 മണിക്കൂർ സമയവും കൈയിൽ ഒരു 155 രൂപയും ഉണ്ടെങ്കിൽ മലകളും താഴ്വരങ്ങളും വനത്തിലെ പക്ഷികളുടെയും വന്യ മൃഗങ്ങളെയും ഇടുക്കി ജലാശയത്തിന്റെ ഒരു വിദൂര ദൃശ്യവും മനസിലും ക്യാമറയിലും ഒപ്പിയെടുത്തു തിരിച്ചു ഇറങ്ങാം. കാലത്ത് 7 മണി മുതൽ വൈകുന്നേരം 3…

ഇന്ത്യയുടെ സ്കോട്ട്‌ലാൻഡ് എന്നറിയപ്പെടുന്ന കൂർഗിൽ ഫാം സ്റ്റേ താമസവും എസ്റ്റേറ്റ് വിസിറ്റ്ഉം

യാത്രകൾ പോകുവാൻ ആഗ്രഹിക്കുന്നവരുടെ ഏറ്റവും വലിയ സ്വപ്നമാണ് ആണ് ഫാം സ്റ്റേ... ഇന്ത്യയുടെ സ്കോട്ട്‌ലൻഡ് എന്നറിയപ്പെടുന്ന കൂർഗിൽ, കാട്ടാനയും കാട്ടുപന്നിയും മുള്ളൻ പന്നിയും മയിലുകളും മറ്റ് അനവധി വന്യമൃഗങ്ങൾ ഇറങ്ങുന്ന ,പലവിധ ഫലവൃക്ഷങ്ങൾ നിറഞ്ഞ ഹരിതഭംഗിയാർന്ന നൂറ് ഏക്കറോളം വരുന്ന എസ്റ്റേറ്റിനകത്ത് ,ഒത്ത നടുവിലായി വരുന്ന ഫാം ഹൗസിൽ.... ചിൽഡ് കാലാവസ്ഥയിൽ സുഹൃത്തുക്കൾക്കൊപ്പം മറ്റ് ഒരു ശല്യവും ഇല്ലാതെ വർത്തമാനങ്ങൾ പറഞ്ഞു, പാട്ടും ഭക്ഷണം പാകം ചെയ്യലും ആയി ഒരു…

Rs550/- രൂപക്ക് 17 മണിക്കൂർ കപ്പൽയാത്ര-LAKSHADWEEP TO KOCHI BY SHIP

ഏറ്റവും ചിലവ് കുറഞ്ഞ ഒരു കപ്പൽയാത്ര.... ലക്ഷദ്വീപിലെ അഗത്തി നിന്നും കൊച്ചിയിലേക്ക്.... ഏഴു നിലകളുള്ള കപ്പലിൽ 17 മണിക്കൂർ യാത്ര... അതും വെറും 600 രൂപയ്ക്ക്.... കപ്പൽ യാത്ര മാത്രമായി നടത്തുവാൻ സാധ്യമല്ല.... ലക്ഷദ്വീപിലേക്കുള്ള യാത്രാകപ്പൽ ആയതിനാൽ ലക്ഷദ്വീപ് പെർമിറ്റ് ഉള്ളവർക്ക് മാത്രമേ ഈ സൗകര്യം പ്രയോജനപ്പെടുത്താൻ സാധിക്കുകയുള്ളൂ.... അല്ലാത്തവർക്ക് കൊച്ചിയിൽ ക്രൂയിസ് യാത്ര നടത്തുവാൻ മറ്റ് പാക്കേജുകൾ ലഭ്യമാണ്..( കൊച്ചിയിൽ നിന്നും വൈകീട്ട് അഞ്ചരയ്ക്ക് പുറപ്പെട്ട കാഴ്ചകൾ കണ്ട്…