
സാഹസിക വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നായ ദൂത് സാഗർ വെള്ളച്ചാട്ടം വിനോദസഞ്ചാരികൾക്കായി തുറന്നു കൊടുത്തു . മൺസൂൺ ശക്തി പ്രാപിച്ചതിനെ തുടർന്നാണ് ദൂത് സാഗർ വെള്ളച്ചാട്ടത്തിലേക്ക് പ്രവേശന അനുമതി നിഷേധിച്ചിരുന്നത് .ഏറെ നാളുകൾക്കുശേഷമാണ് വിനോദ സഞ്ചാര കേന്ദ്രം തുറന്നിരിക്കുന്നത് . കർണാടക അതിർത്തിയോട് ചേർന്ന് ഗോവയിൽ ആണ് ധൂത് സാഗർ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത് . ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും മനോഹരമായ ചിത്രങ്ങൾ ലഭിക്കുന്നത് ധൂത്സാഗർ വെള്ളച്ചാട്ടത്തിനടിയിലൂടെ പോകുന്ന ട്രെയിനുകളിലാണ് . ദൂത് സാഗറിലേക്ക് ജീപ്പ് സഫാരികൾ പുനരാരംഭിച്ചതായി ഗോവ ടൂറിസം ഡെവലപ്മെൻറ് കോർപ്പറേഷൻ അറിയിച്ചിട്ടുണ്ട് , ധൂത് സാഗർ ട്രക്കിങ്ങിനായുള്ള ബുക്കിംഗ് പുനരാരംഭിച്ചു . ജീപ്പ് സഫാരി ക്കും ബുക്കിങ്ങിനുമുള്ള ടിക്കറ്റുകൾ ഓൺലൈൻ വഴി ബുക്ക് ചെയ്യാം .വനംവകുപ്പിന്റെ പ്രത്യേക അനുമതിയുള്ള ജീപ്പുകൾക്ക് മാത്രമാണ് വനത്തിലൂടെ സഫാരി നടത്തി വിനോദസഞ്ചാരികളെ കൊണ്ടുപോകുന്നതിനുള്ള അനുമതി ഉള്ളത് . 7 പേർക്ക് സഞ്ചരിക്കുന്ന ജീപ്പ് സഫാരിക്ക് ഒരാൾക്ക് 500 രൂപയാണ് നിനക്ക് ഈടാക്കുന്നത് for more details visit https://www.dudhsagarjeeps.com/. മുല്ലം എന്ന സ്ഥലത്ത് നിന്നാണ് ജീപ്പ് സഫാരി ആരംഭിക്കുന്നത് ഏകദേശം ഒരു മണിക്കൂറോളം സമയം ചെലവഴിക്കാം 1017 അടി ഉയരത്തിൽ നിന്ന് പതിക്കുന്ന ഈ വെള്ളച്ചാട്ടം ഭഗവാൻ മഹാവീർ വന്യജീവി സങ്കേതത്തിലാണ് നിലനിൽക്കുന്നത് . ഈ വെള്ളത്തിൻറെ ഏറ്റവും മനോഹര ദൃശ്യം ആസ്വദിക്കുവാൻ മഡ്ഗാവ് ബെൽഗാം റെയിൽ പാതയിലൂടെ സഞ്ചരിക്കുന്ന ട്രെയിനുകളിൽ യാത്ര ചെയ്താൽ മതി …..

ട്രക്കിങ്ങിനായി ധൂത് സാഗറിൽ എത്തുന്ന വിനോദസഞ്ചാരികൾ ഏറ്റവുമധികം ഉപയോഗപ്പെടുത്തുന്നത് കാസിൽ റോക്ക് ട്രാക്കിംഗ് പാതയാണ് . 14 കിലോമീറ്റർ ദൂരം ഏകദേശം ആറുമണിക്കൂർ കൊണ്ട് പൂർത്തീകരിക്കാൻ സാധിക്കും , ഈ ട്രക്കിംഗ് പാതയിലൂടെ കടന്നുപോകുന്ന ആളുകൾക്ക് നിരവധി തണലുകളും കാണുവാൻ സാധിക്കും. മറ്റൊരു ട്രക്കിംഗ് പാത റെയിൽവേ സ്റ്റേഷനിൽ നിന്ന് 11 കിലോമീറ്റർ അകലെയാണ് കാസി റോക്ക് ട്രക്കിംഗ് പാതയെ അപേക്ഷിച്ചു നോക്കുമ്പോൾ കുറവ് സഞ്ചാരികൾ മാത്രം തിരഞ്ഞെടുക്കുന്ന ഒരു പാതയാണ് കുല്ലോം റൂട്ട് , ഈ ട്രക്കിംഗ് പാതയിലാണ് ധൂത്സാഗറിന് സമീപത്തോടുകൂടി കടന്നുപോകുന്ന ട്രെയിനുകളുടെ ചിത്രമെടുക്കാൻ സാധിക്കുന്നത് . ഈ റൂട്ടിലെ ട്രക്കിംഗ് ഏകദേശം അഞ്ചുമണിക്കൂർ കൊണ്ട് പൂർത്തീകരിക്കാൻ സാധിക്കും .
ട്രക്കിങ്ങിന് മുൻപായി അതിർകൃതരുടെ വ്യക്തമായ അനുവാദത്തോടുകൂടി മാത്രം ട്രക്കിങ് പാതകളിലേക്ക് പ്രവേശിക്കണമെന്ന് ഓർമിപ്പിക്കുന്നു…
(യാത്രകളെയും യാത്രാ സംബന്ധമായ മറ്റു വാർത്തകളും ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
https://chat.whatsapp.com/EcZJ72h5gG1F1Z5qiFuOwZ )