600 രൂപയ്ക്ക് കേരളത്തിലെ സ്വകാര്യ ദ്വീപിൽ താമസിക്കാം…!!!!

ജീവിതത്തിലെ തിരക്കുകളിൽ നിന്നുമാറി, ഒരു സ്വകാര്യ ദ്വീപിൽ ഒരു ദിവസം മുഴുവൻ നമുക്ക് വേണ്ടപ്പെട്ടവരുടെ ഒപ്പം ചെലവഴിക്കാൻ പറ്റിയാലോ….?കുറഞ്ഞ ചിലവിൽ അതിനുള്ള അവസരം ഒരുക്കുകയാണ് ഗ്രോവിയൻ ദീപ് അധികൃതർ….

മീൻ പിടിച്ചും , ബോട്ടിംഗ് , കയാക്കിംഗ് , രാത്രിയിൽ ക്യാമ്പ് ഫയറും ആസ്വദിക്കുവാൻ ഇഷ്ടപ്പെടുന്നവർ ആണെങ്കിൽ,നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ബിയ്യം കായലിന്റെ ഭംഗി ആസ്വദിച്ചുകൊണ്ട് ഒരു കപ്പ് ചായ നുകരുവാൻ ഇഷ്ടപ്പെടുന്നവർ ആണെങ്കിൽ…. മലപ്പുറം ജില്ലയിലെ ബിയ്യം കായലിൽ സ്ഥിതി ചെയ്യുന്ന ഗ്രോവിയൻ ദ്വീപിലേക്ക് വിട്ടോളൂ ….

കണ്ടൽകാടുകളാൽ ചുറ്റപ്പെട്ട , ദ്വീപിൽ നിന്നു കൊണ്ട് സൂര്യാസ്തമയവും സൂര്യോദയവും കാണുവാൻ….പൊന്നാനിയിൽ നിന്നും ഏകദേശം 5 കിലോമീറ്റർ സഞ്ചരിച്ചാൽ , ഗ്രോവിയൻ ദ്വീപിൽ എത്തിച്ചേരാം…

പ്രകൃതിയോട് ഇണങ്ങിയ രീതിയിൽ ഉള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് ദ്വീപിൽ എന്നതിനാൽ തന്നെ, ലക്ഷ്വറി താമസ സൗകര്യത്തിന് പകരം , ട്രീ ഹൗസിൽ ഉള്ള താമസവും ,കേരളത്തനിമയിൽ ഓല മേഞ്ഞ ചെറിയ ഹട്ടുകളും , ടെന്റ് താമസസൗകര്യവും ആണ് ദ്വീപിൽ ഒരുക്കിയിരിക്കുന്നത്

ട്രീ ഹൗസിൽ ഉള്ള താമസസൗകര്യം ഇവിടത്തെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്….

വിനോദസഞ്ചാരികളുടെ ആവശ്യാനുസരണം തിരഞ്ഞെടുക്കുവാൻ രണ്ട് പാക്കേജുകൾ ഗ്രോവിയൻ ദീപ അധികൃതർ ഒരുക്കിയിട്ടുണ്ട് ….താമസത്തിനു മാത്രമാണെങ്കിൽ 600 രൂപയും, ഭക്ഷണം അടക്കമുള്ള പാക്കേജ് ആണെങ്കിൽ 1200 രൂപയുമാണ് നിരക്ക്

ബ്ലൂസ്റ്റാർ എന്ന് പേരിട്ടിരിക്കുന്ന 1200 രൂപയുടെ പാക്കേജ് ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ ,ട്രീ ഹൗസിൽ താമസിക്കുന്ന അതോടൊപ്പം , വെൽക്കം ഡ്രിങ്ക്, ഡിന്നർ , ബ്രേക്ക് ഫാസ്റ്റ് ബോട്ടിംഗ് കയാക്കിംഗ് മുതലായവ ഉൾപ്പെടുത്തിയിരിക്കുന്നു…

ഗ്രീൻ സ്റ്റാർ എന്ന് പേരിട്ടിരിക്കുന്ന പാക്കേജിൽ താമസവും വെൽക്കം ഡ്രിങ്കും ഉൾപ്പെടുത്തിയിരിക്കുന്നു, മറ്റ് സർവീസുകൾ അധികനിരക്ക് നൽകി ഉപയോഗപ്പെടുത്താവുന്നതാണ്

ഗ്രോവിയൻ ദ്വീപിന്റെ
കൂടുതൽ വിവരങ്ങൾക്കും ,ബുക്കിങ്ങിന് വിളിക്കാം : 9946355557 / 9061760007

(യാത്രകളെയും യാത്രാ സംബന്ധമായ മറ്റു വാർത്തകളും ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
https://chat.whatsapp.com/EcZJ72h5gG1F1Z5qiFuOwZ )

Note: ഇവിടെ പരിചയപ്പെടുത്തുന്ന പാക്കേജുകൾ , സ്വന്തം ഉത്തരവാദിത്വത്തിൽ അന്വേഷിച്ച് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം ബുക്ക് ചെയ്യുക , ഹാപ്പി റൈഡ്സിന് യാതൊരുവിധ ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല…