റോയൽ എൻഫീൽഡിൽ നോർത്തീസ്റ്റ് ചുറ്റി കാണുവാൻ ഓഫറുമായി ഇന്ത്യൻ റെയിൽവേ…

ബുള്ളറ്റ് യാത്ര വിനോദസഞ്ചാരികളുടെ ഒരു സ്വപ്ന യാത്രയാണ്….

എന്നാൽ യാത്രയ്ക്കിടയിൽ ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകൾ ഓർത്ത് പലരും അത്തരം യാത്രകൾ മാറ്റി വെക്കുകയാണ് പതിവ്…
നോർത്തീസ്റ്റ് ബുള്ളറ്റിൽ ചുറ്റിക്കറങ്ങാൻ ആഗ്രഹമുണ്ടെങ്കിൽ ഇതാ നിങ്ങൾക്കുള്ള പാക്കേജുമായി ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ-IRCTC

ഗുവാഹത്തി -ഷില്ലോംഗ് -ചിറാപുഞ്ചി -ഷ്നോങ്‌പ്‌ഡെംഗ് -ഗുവാഹത്തി

നവംബർ 13 ആം തീയതി ആരംഭിച്ച് പത്തൊൻപതാം തീയതി അവസാനിക്കുന്ന 6Night / 7 Days പാക്കേജിന് റെയിൽവേ നൽകിയിരിക്കുന്ന പേര് എനിഗ്മാറ്റിക് മേഘാലയ അഡ്വഞ്ചർ പാക്കേജ് എന്നാണ്…
വിനോദസഞ്ചാരികളുടെ സുരക്ഷിതത്വം ഉറപ്പാക്കിക്കൊണ്ട് 10 ബൈക്ക് യാത്രികരുടെ ഒരു ബാച്ചാണ് ആണ് ഇപ്പോൾ ആരംഭിക്കുന്നത്…യാത്രയിലുടനീളം സംഘത്തോടൊപ്പം IRCTC ടൂർ ഗൈഡും ഒരു സപ്പോർട്ടിംഗ് വാഹനവും ( MUV ) ഒപ്പം ഒരു മെക്കാനിക്കും ഉണ്ടാകും…

ഐആർസിടിസി വെബ്സൈറ്റിൽ നൽകിയിരിക്കുന്ന പ്രകാരം താഴെപ്പറയുന്ന കാര്യങ്ങൾ ഈ പാക്കേജ് നകത്ത് ഉൾപ്പെടുത്തിയിരിക്കുന്നു…

1 ഷെയറിംഗ് അടിസ്ഥാനത്തിൽ സ്റ്റാൻഡേർഡ് കാറ്റഗറി ഹോട്ടലുകൾ / റിസോർട്ടുകളിൽ താമസം.
ഹോട്ടൽ / റിസോർട്ട് ലഭ്യമല്ലാത്ത സ്ഥലങ്ങൾ, സ്ഥിരം ക്യാമ്പിംഗിൽ ടെന്റ് താമസ സൗകര്യം ഒരുക്കും.
2 എല്ലാദിവസവും മൂന്നു നേരത്തെ ഭക്ഷണം…
3 റോയൽ എൻഫീൽഡിന്റെ നല്ല അവസ്ഥയിലുള്ള മോട്ടോർസൈക്കിളുകൾ ഇന്ധനത്തിനൊപ്പം…
4 യാത്രികനും സഹയാത്രികനും കാൽമുട്ട് ഗാർഡുകൾ, കയ്യുറകൾ ഹെൽമെറ്റ് തുടങ്ങിയ സുരക്ഷാ ഉപകരണങ്ങൾ..
5 റോഡ് യാത്രയിലുടനീളം ബൈക്കുകളുടെ അത്യാവശ്യം വേണ്ടുന്ന സ്പെയർ പാർട്സ് വഹിച്ചു കൊണ്ട് ഒരു MUV വാഹനവും
6 മെക്കാനിക്കിന്റെ സേവനവും…
7 ബോൺ ഫയർ ക്രമീകരണത്തിനുള്ള ചെലവ്, എന്തെങ്കിലും ഉണ്ടെങ്കിൽ…
8 ഡബിൾ ഡെക്കർ റൂട്ട് ബ്രിഡ്ജിലേക്ക് ട്രെക്ക് തിരഞ്ഞെടുക്കുന്ന ക്ലയന്റുകൾക്കുള്ള ഗൈഡ് സേവനങ്ങൾ…
9 പ്രവേശന ഫീസ് എന്തെങ്കിലും ഉണ്ടെങ്കിൽ അതും ഈ പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നു …
10 പാർക്കിംഗ് ചാർജ്, ടോൾ, ടോൾ ടാക്സ്, എൻട്രി ചാർജുകൾ, എന്തെങ്കിലും ഉണ്ടെങ്കിൽ…
11 മുഴുവൻ യാത്രയ്ക്കും പരിചയസമ്പന്നനായ ടൂർ ലീഡറും സഹായിയും…
12 ഗുവാഹത്തി റെയിൽവേ സ്റ്റേഷൻ / ഗുവാഹത്തി എയർപോർട്ട് പിക്കപ്പ് ആൻഡ് ഡ്രോപ്പ് സർവീസ്…
13 GST യും ബാധകമായ മറ്റേതെങ്കിലും നിയമപരമായ നികുതികളും ഉൾപ്പെടെയാണ് പാക്കേജ്…

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി താഴെക്കാണുന്ന ലിങ്ക് സന്ദർശിക്കാവുന്നതാണ്….
https://app.affiliatics.com/redirect/af613aa6c35ac984.22553174

യാത്രകളെയും യാത്രാ സംബന്ധമായ മറ്റു വാർത്തകളും ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
https://chat.whatsapp.com/EcZJ72h5gG1F1Z5qiFuOwZ