ഊട്ടിയിലെ കർണാടക ഗാർഡൻ സന്ദർശിക്കാം

എത്ര സന്ദർശിച്ചാലും മതിവരാത്ത സ്ഥലങ്ങളിലൊന്നാണ് ഊട്ടി…
സൗത്ത് ഇന്ത്യയിലെ പ്രധാന ഹിൽ സ്റ്റേഷനുകളിൽ ഒന്നായ ഊട്ടിയിൽ സന്ദർശകർക്കായി ഒരു പുതിയ സ്ഥലം….
1964 വരെ മൈസൂർ രാജകുടുംബത്തിലെ കൈവശം ഉണ്ടായിരുന്നതും ഇപ്പോൾ കർണാടക ഗവൺമെൻറിൻറെ കീഴിൽ വരുന്നതുമായ 39 ഏക്കർ സ്ഥലത്ത് പുതിയതായി ഒരു ഗാർഡൻ ഒരുക്കിയിരിക്കുകയാണ് കർണാടക ഹോട്ടി കൾച്ചർ കോർപ്പറേഷൻ

ഊട്ടിയിലെ ഗവൺമെൻറ് ബോട്ടാണിക്കൽ ഗാർഡനിൽ നിന്നും ഏകദേശം അഞ്ചു കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ കർണാടക സിരി ഹോർട്ടികൾച്ചറൽ ഗാർഡനിൽ എത്തിച്ചേരാം.2018 ജനുവരി എട്ടാം തീയതിയാണ് കർണാടക ഗാർഡൻ ഊട്ടിയിൽ ഉദ്ഘാടനം ചെയ്യപ്പെട്ടത്.

50000 ചെടിച്ചട്ടികളിൽ വ്യത്യസ്തങ്ങളായ പൂക്കളും മറ്റു ചെടികളും ഉള്ള സുന്ദരമായ ഈ ഗാർഡനിൽ സ്ഥിതി ചെയ്യുന്ന ചെറിയ തടാകത്തിന് മുകളിൽ 100 അടി ഉയരത്തിൽ 325 അടി നീളത്തിൽ സ്ഥിതി ചെയ്യുന്ന തൂക്കുപാലതിൽ കയറിയാൽ സഞ്ചാരികൾക്ക് കുളിർമയേകുന്ന ഗാർഡൻന്റെ ഒരു ആകാശ കാഴ്ചലഭിക്കും

അധികം തിരക്കില്ലാത്ത ഈ ഗാർഡനിൽ , കുടുംബത്തോടൊപ്പം ഒപ്പം ചിലവഴിക്കാൻ പറ്റിയ ഒരു സ്ഥലമാണ്,
കുട്ടികൾക്ക് ഏറ്റവുമധികം ഇഷ്ടപ്പെടുന്ന ഒളിച്ചുകളിക്ക് പറ്റിയ രീതിയിൽ ചെടികൾ കൊണ്ട് ഇവിടെ ആറടി ഉയരത്തിൽ പ്രത്യേകതരത്തിൽ ഒരുക്കിയിരിക്കുന്നു

23-ഏക്കറിൽ പരന്നുകിടക്കുന്ന ഗാർഡൻ വ്യത്യസ്തങ്ങളായ രീതികളിലാണ് ഒരുക്കിയിരിക്കുന്നത്.ഊട്ടിയിലെ തണുത്തകാലാവസ്ഥയിൽ അധികം തിരക്കൊന്നും ഇല്ലാതെ കുടുംബത്തോടൊപ്പം ചിലവഴിക്കാൻ പറ്റിയ ഒരു ഇടമാണ് കർണാടക ഗാർഡൻ…