ഷാപ്പിലെ കറികൾ ഇങ്ങ് ബാംഗ്ലൂരിലും…

ഒരുകാലത്ത് കള്ളുകുടിയന്മാരുടെ കേന്ദ്രമായ കള്ള് ഷാപ്പുകളെ ആ മോശം പേരിൽ നിന്നും രക്ഷപ്പെടുത്തിയത് അവിടത്തെ സ്വാദിഷ്ടമായ കറികൾ ആണ്….കള്ളുഷാപ്പിലേക്ക് ഷാപ്പ് കറികൾ തേടി ആദ്യം യുവാക്കളും പിന്നെ ഫാമിലിയും ഒരുമിച്ച് യാത്ര തുടങ്ങിയപ്പോൾ കള്ളുകുടിയന്മാർ ശരിക്കും പെട്ടു….

നല്ല സ്വാദിഷ്ഠമായ കള്ളുഷാപ്പ് കറികൾ….അതിൻറെ കൂടെ നല്ല ഇളം മധുര കള്ളും….

ആഹാ അതൊന്ന് പറഞ്ഞറിയിക്കാൻ പറ്റാത്ത വികാരം ആണ്…

ഈ കോവിഡ് കാലഘട്ടത്തിൽ
കള്ളുഷാപ്പുകളുടെ രുചിതേടി ഇനി നാട്ടിലേക്ക് വണ്ടി കയറണം എന്നില്ല….

ബാംഗ്ലൂരിൽ നല്ല സ്വാദിഷ്ടമായ ഷാപ്പ് കറികൾ ലഭിക്കുന്ന ഷാപ്പ് – (കള്ള് ഇല്ലാത്ത ഷാപ്പ്) എന്ന റസ്റ്റോറൻറ് പരിചയപ്പെടുത്തുകയാണ് Yatra miles with sabin Suraj എന്ന് യൂട്യൂബർ

യാത്രകളെയും യാത്രാ സംബന്ധമായ മറ്റു വാർത്തകളും ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
https://chat.whatsapp.com/EcZJ72h5gG1F1Z5qiFuOwZ