കൊച്ചിയിൽ നിന്നും Rs1999/- രൂപക്ക് ആഡംബര കപ്പൽ യാത്ര

അറബിക്കടലിലെ സ്വന്തം റാണി വീണ്ടും കടലിലേക്ക്….

കേരള ഷിപ്പിംഗ് ഇൻലാൻഡ് & നാവിഗേഷൻ കോർപ്പറേഷൻറെ കീഴിലുള്ള , ആഡംബര കപ്പലായ നെഫർടിടി വീണ്ടും സർവീസ് ആരംഭിച്ചിരിക്കുന്നു ….കോവിഡ് മഹാമാരിയെ തുടർന്ന് നിർത്തിവച്ച ലക്ഷ്വറി ക്രൂയിസ് സർവീസ് , സെപ്തംബർ 18 ശനിയാഴ്ച മുതലാണ് പുനരാരംഭിച്ചത്…

കൊച്ചിയിൽ നിന്നും സർവീസ് നടത്തുന്ന നെഫർടിടിയിൽ , ഒരേസമയം 200 യാത്രക്കാർക്കും സഞ്ചരിക്കാം….ഒമ്പത് നോട്ടിക്കൽ മൈൽ സ്പീഡിൽ സഞ്ചരിക്കുന്ന നെഫർടിടി , കൊച്ചിയിൽ നിന്നും സർവീസ് നടത്തുന്ന ആഡംബര കപ്പൽ ആണ്…കുറഞ്ഞ ചിലവിൽ ആഡംബര കപ്പലിന്റെ സൗകര്യങ്ങൾ ആസ്വദിക്കുവാൻ അവസരമൊരുക്കുന്ന

കുട്ടികളുടെ കളിസ്ഥലം ,ത്രീഡി തിയേറ്റർ , ശീതീകരിച്ച റസ്റ്റോറൻറ് , 200 പേർക്ക് ഇരിക്കാവുന്ന പാർട്ടി ഹാൾ , ലോഞ്ച് ബാർ , വിനോദ പരിപാടികൾ തുടങ്ങിയവ ഈ ആഡംബര യാത്രയിൽ ഉൾപ്പെടുത്തിയിരിക്കുന്നു…
ഷെഡ്യൂൾഡ് പാക്കേജുകൾക്ക് , ആഡംബര കപ്പൽ മൊത്തമായി അഞ്ചു മണിക്കൂർ നേരത്തേക്ക് മുഴുവൻ സീറ്റും ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ലഭ്യമാണ്…
ഒക്ടോബർ ഒമ്പതാം തീയതി ഉച്ചയ്ക്ക് 12 മണിക്ക് ബോൾഗാട്ടി ബോട്ട് ജെട്ടിയിൽ നിന്നും ആരംഭിക്കുന്ന യാത്ര നാലു മണിക്കൂറിനു ശേഷം നാലുമണിക്ക് തിരിച്ചെത്തും….
ഈ യാത്രയിൽ ലൈവ് അക്വാറ്റിക് മ്യൂസിക് പെർഫോമൻസും, മറ്റ് വിനോദ പരിപാടികളും ഉൾക്കൊള്ളിച്ചിരിക്കുന്നു…
രണ്ടുതരം നോൺവെജ് വിഭവങ്ങൾ അടങ്ങുന്ന കേരള സ്റ്റൈൽ ബഫറ്റ് ലഞ്ച് ഈ ടിക്കറ്റ് ഉൾപ്പെടുത്തിയിരിക്കുന്നു…
ആഡംബര കപ്പലിനെ എല്ലാ സൗകര്യങ്ങളും ആസ്വദിച്ചുകൊണ്ട് , ചുരുങ്ങിയ ചിലവിൽ ഒരു യാത്രയാണ് നിങ്ങൾ പ്ലാൻ ചെയ്യുന്നത് എങ്കിൽ തീർച്ചയായും നെഫർടിടി പാക്കേജുകൾ നിങ്ങൾക്ക് ഉപകാരപ്പെടും…


കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനായി താഴെക്കാണുന്ന വെബ്സൈറ്റ് സന്ദർശിക്കുക https://www.nefertiticruise.com/

യാത്രകളെയും യാത്രാ സംബന്ധമായ മറ്റു വാർത്തകളും ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
https://chat.whatsapp.com/EcZJ72h5gG1F1Z5qiFuOwZ