650 രൂപയുടെ ഡേ ഔട്ട് പാക്കേജുമായി കേരള ടൂറിസം ഡെവലപ്മെൻറ് കോർപ്പറേഷൻ…

ചിലവുകുറഞ്ഞ വിനോദയാത്രകൾ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ, ഇതാ കേരള ടൂറിസം ഡെവലപ്മെൻറ് കോർപറേഷന്റെ കീഴിലുള്ള റിസോർട്ടുകളിൽ വളരെ ചെറിയ തുകയ്ക്ക് ഒരു ദിവസം മുഴുവൻ ആനന്ദകരമാക്കാൻ day out പാക്കേജുകൾ ഒരുക്കിയിരിക്കുന്നു…
കേരളത്തിനകത്ത് അങ്ങോളമിങ്ങോളമുള്ള കെടിഡിസി റിസോർട്ടുകളിൽ ആണ് ഡേ ഔട്ട് പാക്കേജുകൾ ഒരുക്കിയിരിക്കുന്നത്,
650 രൂപ മുതൽ ആരംഭിക്കുന്ന പാക്കേജിൽ വെൽക്കം ഡ്രിങ്കും നോൺവെജ് അടങ്ങിയ ഉച്ച ഭക്ഷണവും വൈകുന്നേരം ചായയും ഉൾപ്പെടുത്തിയിരിക്കുന്നു…കൂടാതെ റിസോർട്ടിന് അകത്തെ മറ്റ് സൗകര്യങ്ങൾ ഉപയോഗിക്കുവാനുള്ള അവസരവും ലഭിക്കുന്ന തരത്തിലാണ് ഇത്തരം ഡേ ഔട്ട് പാക്കേജുകൾ പ്ലാൻ ചെയ്തിരിക്കുന്നത്…

ഫാമിലിയോട് ഒരു ദിവസം പുറത്തുപോയി ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് കേരള ടൂറിസം ഡെവലപ്മെൻറ് കോർപറേഷൻ പാക്കേജുകൾ ഉപകാരപ്രദമാകും എന്നതിൽ തർക്കമില്ല…

കൂടുതൽ വിവരങ്ങൾക്കും നിങ്ങൾക്കിഷ്ടപ്പെട്ട പാക്കേജുകൾ തെരഞ്ഞെടുക്കുന്നതിനും താഴെയുള്ള ലിങ്ക് സന്ദർശിക്കാവുന്നതാണ്….
https://www.ktdc.com/dayout-packages

യാത്രകളെയും യാത്രാ സംബന്ധമായ മറ്റു വാർത്തകളും ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
https://chat.whatsapp.com/EcZJ72h5gG1F1Z5qiFuOwZ