
കോട്ടയം ജില്ലയിലെ തിരുവാർപ്പ് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന മലരിക്കൽ ഗ്രാമം ഇനി സഞ്ചാരികളുടെ പറുദീസ , ഏക്കറുകളോളം സ്ഥലത്ത് നീണ്ട കിടക്കുന്ന മലരിക്കൽ ആമ്പൽ പൂക്കളാൽ നിറഞ്ഞു….ഇനി സഞ്ചാരികളുടെ ഇഷ്ട സ്ഥലം …മലരിക്കലിൽ ആമ്പൽ വസന്തം കാണുവാനായി കുടുംബസമേതം വിനോദ സഞ്ചാരികൾ എത്തിത്തുടങ്ങി….കാലത്ത് ആറുമണി മുതൽ പത്തുമണിവരെയാണ് മലരിക്കൽ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം.സ്വാതന്ത്ര്യ ദിന അവധിയും , ഓണക്കാലവും ആകുന്നതോടെ ഇനിയും ഒരുപാട് സഞ്ചാരികൾ സന്ദർശിക്കുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ….
മലരിക്കൽ ആമ്പൽ വസന്തം കാണുവാനായി പന്ത്രണ്ടോളം വഞ്ചികൾ ഇവിടെ സർവീസ് നടത്തുന്നു…വഞ്ചിയിൽ ആമ്പൽ വസന്തം ആസ്വദിക്കുന്നതിന് 100 രൂപ മുതലാണ് വഞ്ചിക്കാർ ഈടാക്കുന്നത് ..
(യാത്രകളെയും യാത്രാ സംബന്ധമായ മറ്റു വാർത്തകളും ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
https://chat.whatsapp.com/EcZJ72h5gG1F1Z5qiFuOwZ )