
മൂന്നാർ സന്ദർശിക്കുന്ന പല വിനോദസഞ്ചാരികൾക്കും അറിവില്ലാത്ത ഒന്നാണ് കേരള ഫോറസ്റ്റ് ഇക്കോടൂറിസം പദ്ധതിയുടെ ഭാഗമായ മത്താപ്പ്…
തിരക്കുകളിൽ നിന്നുമാറി പ്രകൃതിയോട് ചേർന്ന് പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് പറ്റിയ സ്ഥലമാണ് മത്താപ്പ് ലോഗ് ഹൗസ്….
മത്താപ്പ് ലോഗ് ഹൗസിലേക്കുള്ള യാത്ര ആരംഭിക്കുന്നത് മൂന്നാർ ടൗണിൽ നിന്നാണ്….മൂന്നാർ ടൗണിൽ നിന്നും ടോപ് സ്റ്റേഷൻ വഴിയുള്ള റോഡിൽ കൂടി ഇക്കോ പോയിൻറ് മാട്ടുപ്പെട്ടി ഡാമും കാട്ടാനകൾ മേയാൻ വരുന്ന പുൽമേടുകളും താണ്ടി കുണ്ടല ഡാമിൻറെ ഭംഗി ആസ്വദിച്ചുകൊണ്ട് 8 കിലോമീറ്റർ സഞ്ചരിച്ചാൽ ആനമുടി ഷോല നാഷണൽ പാർക്കിൽ എത്തിച്ചേരാം
ആനമുടി ഷോല നാഷണൽ പാർക്കിൽ ഇക്കോടൂറിസം പദ്ധതിയുടെ ഭാഗമായി,വിനോദസഞ്ചാരികൾക്ക് താമസിക്കുവാൻ സൗകര്യം ഒരുക്കിയിരിക്കുന്നു….കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് ഇക്കോ ടൂറിസം പദ്ധതിയിൽ വരുന്ന മത്താപ്പ് ലോഗ് ഹൗസിൽ താമസിക്കുവാൻ ഒരാൾക്ക് 2,000 രൂപയാണ് ചാർജ് ചെയ്യുന്നത്…കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് ഇക്കോ-ടൂറിസം പദ്ധതിയിൽ പെടുന്ന ഈ ലോഗ് ഹൗസ് ഓൺലൈനായി ബുക്ക് ചെയ്യാം, ചെക്ക് ഇൻ ടെം ഉച്ചയ്ക്ക് രണ്ടു മണിയും ചെക്ക് ഔട്ട് ടൈം കാലത്ത് 10:00 മണിയുമാണ്…
തണുപ്പിൽ…പ്രകൃതിയുടെ മടിത്തട്ടിൽ ഉറങ്ങുവാൻപറ്റിയ സ്ഥലം….
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിന്മായി താഴെ കൊടുത്തിട്ടുള്ള ലിങ്ക് സന്ദർശിക്കുക….
https://keralaforestecotourism.com
(യാത്രകളെയും യാത്രാ സംബന്ധമായ മറ്റു വാർത്തകളും ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
https://chat.whatsapp.com/EcZJ72h5gG1F1Z5qiFuOwZ )
Note: ഇവിടെ പരിചയപ്പെടുത്തുന്ന പാക്കേജുകൾ , സ്വന്തം ഉത്തരവാദിത്വത്തിൽ അന്വേഷിച്ച് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം ബുക്ക് ചെയ്യുക , ഹാപ്പി റൈഡ്സിന് യാതൊരുവിധ ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല…
