
മൈസൂർ ദസറയുടെ ഭാഗമായി കർണാടക സ്റ്റേറ്റ് ടൂറിസം ഡെവലപ്മെൻറ് കോർപ്പറേഷൻ ആരംഭിച്ച ഡബിൾ ഡക്കർ ഹോപ്പ് ഓൺ ഹോപ്പ് ഓഫ് അമ്പാരി സർവീസ് വിനോദസഞ്ചാരികൾക്കിടയിൽ ജനപ്രിയമായി മാറി .ദസറ ആഘോഷത്തിന്റെ ഭാഗമായി മൈസൂർ നഗരം മുഴുവനായും ദീപാലങ്കാരങ്ങളാൽ അലംകൃതമായിരിക്കുകയാണ് , രാത്രി 7 മുതൽ പത്തര വരെ റോഡുകളും സർക്കിളുകളും ദീപാലങ്കാരങ്ങളാൽ പ്രകാശപൂരിതമായിരിക്കും . ഓപ്പൺ ഡബിൾ ഡക്കർ ബസ്സിലിരുന്ന് മൈസൂർ നഗരത്തിന്റെ വീഥികളിൽ കൂടെ ദീപാലങ്കാരം കണ്ട് ആസ്വദിക്കുവാൻ വിനോദസഞ്ചാരികൾക്ക് അവസരം നൽകുന്നതാണ് ഒക്ടോബർ 15 മുതൽ ആരംഭിച്ച അംബാരി ടൂറിസം സർവീസ്. 6 അംബാരി ഡബിൾ ഡക്കർ ബസ്സുകൾ ആണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത് .
വൈകുന്നേരം 06.30, 08.30 & 09.30 എന്നിങ്ങനെയാണ് സർവീസുകളുടെ സമയം , ഒരു ബസ്സിൽ 45 പേർക്ക് യാത്ര ചെയ്യാം താഴത്തെ ടക്കിൽ 25 സീറ്റുകളും മുകളിലത്തെ 20 സീറ്റുകളുമാണ് സജ്ജീകരിച്ചിരിക്കുന്നത് .

മുകളിലത്തെ നിലയിൽ യാത്ര ചെയ്യുവാനുള്ള വിനോദസഞ്ചാരികളുടെ തിരക്ക് മൂലം ടിക്കറ്റ് നിരക്ക് 250 രൂപയിൽ നിന്നും 500 രൂപയായി ഉയർത്തി . താഴത്തെ നിലയിൽ 250 രൂപയായി നിലനിർത്തിയിട്ടുണ്ട് .ഹോപ്പ് ഓൺ ഹോപ്പ് ഓഫ് സർവീസ് നവംബർ നാലുവരെ തുടരും .മയൂര ഹൊയ്സാല ഹോട്ടലിൽ നിന്നും ആരംഭിക്കുന്ന അമ്പാരി സർവീസുകൾ ഓൾഡ് ഡിസി ഓഫീസ്, ക്രോഫോർഡ് ഹാൾ, ഒആർഐ, സെൻട്രൽ ലൈബ്രറി, രാമസ്വാമി സർക്കിൾ, സംസ്കൃതം പാടശാല, പാലസ് സൗത്ത് ഗേറ്റ്, ജയമാർത്താണ്ഡ ഗേറ്റ്, ഹാർഡിഞ്ച് സർക്കിൾ ജയചാമരാജ വാഡിയാർ സർക്കിൾ), കെആർ സർക്കിൾ, സയ്യാജി റാവു റോഡ്, ആയുർവേദ കോളേജ് സർക്കിൾ എന്നീ റൂട്ടുകളിൽ അംബാരി ബസ് ഉൾപ്പെടുന്നു. ശേഷം മയൂര ഹൊയ്സാല ഹോട്ടലിലെ സ്റ്റാർട്ടിംഗ് പോയിന്റിലേക്ക് മടങ്ങുകയും ചെയ്യുന്നു.
അമ്പാരി സർവീസുകൾ ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും ആയി സന്ദർശിക്കുക
https://tours.kstdc.co/BusTripBookingPassengerCT.aspx?
(യാത്രകളെയും യാത്രാ സംബന്ധമായ മറ്റു വാർത്തകളും ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
https://chat.whatsapp.com/EcZJ72h5gG1F1Z5qiFuOwZ )
