കേരള ഫോറസ്റ്റ് ഇക്കോടൂറിസം പദ്ധതിയുടെ ഭാഗമായി
നടപ്പാക്കുന്ന വാഗമൺ windy walk ട്രക്കിംഗ് വിശേഷങ്ങൾ
ഇടുക്കി വന്യജീവി സങ്കേതത്തിലൂടെ ഒരു കിടിലൻ ട്രെക്കിങ്ങ്…
വാഗമൺ വരുന്നവർക്ക് വെറും 4 മണിക്കൂർ സമയവും കൈയിൽ ഒരു 155 രൂപയും ഉണ്ടെങ്കിൽ മലകളും താഴ്വരങ്ങളും വനത്തിലെ പക്ഷികളുടെയും വന്യ മൃഗങ്ങളെയും ഇടുക്കി ജലാശയത്തിന്റെ ഒരു വിദൂര ദൃശ്യവും മനസിലും ക്യാമറയിലും ഒപ്പിയെടുത്തു തിരിച്ചു ഇറങ്ങാം.
കാലത്ത് 7 മണി മുതൽ വൈകുന്നേരം 3 മണി വരെയാണ് ട്രെക്കിംങ് സമയം,ഏകദേശം 7KM ഉണ്ട് ഈ ട്രെക്കിങ്, ഓൺലൈൻ ബുക്കിംഗ് സൗകര്യം കേരള ഫോറസ്റ്റ് ഇക്കോ ടൂറിസം വെബ്സൈറ്റിൽ ലഭ്യമാണ് , ഒരു ദിവസം 20 പേർക്ക് ആണ് ഈ സൗകര്യം ഉപയോഗിച്ച് ബുക്ക് ചെയ്യുവാൻ പറ്റുക ,മിനിമം മൂന്നു പേർ ഉണ്ടെങ്കിൽ മാത്രമേ ഗൈഡ്ഓട് കൂടിയ ഈ ട്രെക്കിങ്ങ് സംഘടിപ്പിക്കുന്നത്
പത്തു വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളുമായി ട്രെക്കിംഗ് സാധ്യമല്ല…പത്തു വയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികൾക്ക് 50 രൂപയുടെ ടിക്കറ്റ് എടുക്കണം…
ഈ ട്രക്കിങ്ങും ആയി ബന്ധപ്പെട്ട കൂടുതൽ കാഴ്ചകൾ Travel with Anand എന്ന യൂട്യൂബ് ചാനലിൽ നിങ്ങൾക്ക് ആസ്വദിക്കാം….
(ഇവിടെ പരിചയപ്പെടുത്തുന്ന വീഡിയോകളുടെ ആധികാരികത നിങ്ങൾ സ്വയം പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്,ഹാപ്പി റെയ്ഡ്സിന് അതിൽ യാതൊരുവിധ ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല)