മുൻപ് ഇത്തരത്തിൽ ഒരു ഉത്തരവ് ഉണ്ടായിരുന്നു എങ്കിലും റെയിൽവേ വഴിയും , ബസ്സുകളിലും കർണാടകത്തിലേക്ക് വരുന്നവരെ വേണ്ടരീതിയിൽ ചെക്ക് ചെയ്യുവാൻ ഉള്ള നിർദ്ദേശം നൽകിയിരുന്നില്ല ,പുതിയ ഉത്തരവ് പ്രകാരം ബസ്സിൽ യാത്ര ചെയ്യുന്ന ആളുകൾ ആണെങ്കിൽ ബസ് അറ്റൻഡർ യാത്രക്കാരുടെ 72 മണിക്കൂറിനുള്ളിൽ എടുത്ത ടെസ്റ്റ് റിസൾട്ട് പരിശോധിക്കുവാനും,വാലിഡ് നെഗറ്റീവ് ടെസ്റ്റ് റിസൾട്ട് കയ്യിൽ ഇല്ലാത്തവരെ യാത്രചെയ്യാൻ അനുവദിക്കേണ്ടത് ഇല്ല എന്നാണ് പുതിയ ഉത്തരവിൽ പറഞ്ഞിരിക്കുന്നത്.എയർലൈനുകൾക്കും വ്യക്തമായ നിർദ്ദേശം പുതിയ ഉത്തരവിൽ നൽകിയിട്ടുണ്ട് .72 മണിക്കൂറിനുള്ളിൽ എടുത്ത നെഗറ്റീവ് ടെസ്റ്റ് റിസൾട്ട് ഹാജരാകാത്ത അവർക്ക് ബോർഡിങ് പാസ് നൽകേണ്ടതില്ല എന്നാണ് എയർലൈനുകൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം ,ട്രെയിനിൽ യാത്ര ചെയ്യുന്ന വ്യക്തികളുടെ രേഖകൾ പരിശോധിക്കുവാൻ റെയിൽവേക്കും നിർദ്ദേശം നൽകിയിട്ടുണ്ട്…കർണാടകത്തിലേക്ക് യാത്ര ചെയ്യുന്നതിനുമുൻപ് ആവശ്യമായടെസ്റ്റുകൾക്ക് വിധേയമായി വ്യക്തമായ റിസൾട്ട് കയ്യിൽ കരുതുന്നത് നല്ലതാണ്…
റോഡുമാർഗം കേരളത്തിൽ നിന്നും കർണാടകത്തിലേക്ക് വരുന്നവർക്കും മുകളിൽ പറഞ്ഞ നിർദ്ദേശം ബാധകമാണ്…
(ഗൂഗിൾ ട്രാൻസ്ലേറ്ററിന്റെ സഹായത്താൽ പരിഭാഷപ്പെടുത്തിയ നിർദേശം താഴെ കൊടുക്കുന്നു, യാത്ര പുറപ്പെടുന്നതിനു മുൻപ് ഗവൺമെൻറ് ഇറക്കിയ നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവം വായിച്ച് ഉറപ്പുവരുത്തേണ്ടത് വായനക്കാരുടെ ഉത്തരവാദിത്തമാണെന്ന് ഓർമ്മിപ്പിക്കുന്നു)
