ഗവി നിങ്ങളെ സ്വാഗതം ചെയ്യുന്നു…!!!

കാനന ഭംഗി ആസ്വദിക്കുവാൻ ഇഷ്ടപ്പെടുന്നവർ ആണോ നിങ്ങൾ…?

എങ്കിലിതാ നിങ്ങൾക്കായുള്ള സ്വർഗ്ഗം തുറന്നിരിക്കുന്നു…!!
നീണ്ട ഇടവേളയ്ക്കു ശേഷം ഗവിയിലേക്കു സഞ്ചാരികൾക്കു പ്രവേശനം അനുവദിച്ചു.
60 രൂപയാണ് പ്രവേശന ഫീസ്, 13 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്….
കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് 2 ഡോക്സ് വാക്സിൻ എടുത്തവർക്ക് , ഒരു ഡോസ് വാക്സിൻ എടുത്തു രണ്ട് ആഴ്ച പൂർത്തിയാക്കിയവർ , 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കേറ്റ് കൈവശമുള്ളവർ അല്ലെങ്കിൽ കോവിഡ് 19 വന്ന് ഒരു മാസത്തിനു മുകളിൽ ആയവർക്ക് ആണ് പ്രവേശനം നൽകുന്നത്.

ജീപ്പ്, ട്രാവലർ ഇനത്തിൽപ്പെട്ട വാഹനങ്ങളെ മാത്രമേ കടത്തിവിടുകയുള്ളൂ.

ഓൺലൈൻ മുഖാന്തരം മുൻകൂട്ടി ബുക്ക് ചെയ്യണം , കാലത്ത് 08.30 മുതൽ 11 മണി വരെയാണ് പ്രവേശന സമയം…. സാഹസിക യാത്രകളോടു താൽപര്യമുള്ളവർക്കു കൊടുംകാട്ടിലൂടെയുള്ള യാത്ര ഏറെയിഷ്ടപ്പെടും. കിലോമീറ്ററുകൾ വനത്തിലൂടെ യാത്ര കണ്ണുകൾക്ക് കുളിർമയേകുന്ന ഒന്നാണ്. കൂടാതെ, ആനക്കൂട്ടങ്ങളെയും കാട്ടുപോത്തുകളെയും ആ യാത്രയിൽ കാണുവാൻ സാധിക്കുന്നതാണ്. അപൂർവയിനമായ നീലഗിരി താർ എന്ന വരയാടുകളുടെയും സിംഹവാലൻ കുരങ്ങൻ മാരെയും ഈ വഴിയിൽ കാണുവാൻ സാധിക്കാറുണ്ട് , സമുദ്രനിരപ്പിൽ നിന്നും ഏകദേശം 3400 അടി മുകളിൽ സ്ഥിതി ചെയ്യുന്ന പ്രദേശമായതുകൊണ്ടുതന്നെ കടുത്തവേനലിൽ പോലും ഇവിടെ 10 ഡിഗ്രി ചൂടെ അനുഭവപ്പെടാറുള്ളു. സുന്ദരമായ പുൽമേടുകളും മൊട്ടക്കുന്നുകളുമാണ് ഗവിയിലെ മറ്റൊരു ആകർഷണം.

ബുക്കിംഗ് എങ്ങനെ

www.gavikakkionline.com എന്ന ഓൺലൈനിൽ ബുക്ക് ചെയ്താണ് പ്രവേശനം, കോവിഡ് പ്രോട്ടോകോൾ അനുസരിച്ചുള്ള സർട്ടിഫിക്കറ്റ് നിങ്ങളുടെ കൈവശം കരുതണം