യാത്രയെ പറ്റി ചിന്തിക്കുമ്പോൾ പലപ്പോഴും മണാലിയും ലേയും ലഡാക്കും എല്ലാമാണ് ഓർമ്മയിൽ ഓടിയെത്തുക
എന്നാൽ പ്രകൃതി ഭംഗി ആസ്വദിച്ചുകൊണ്ട് ചിലവുകുറഞ്ഞ യാത്രയാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ
നിങ്ങൾക്ക് പറ്റിയ സ്ഥലമാണ് കാന്തല്ലൂർ…
700 രൂപയ്ക്ക് നല്ല അടിപൊളി ടെന്റിൽ കിടന്നുകൊണ്ട് ആസ്വദിക്കുവാൻ പറ്റിയ ഇടം….
മുന്നാറിൽ നിന്നും ഏകദേശം 40 കിലോമീറ്റർ തേയില തോട്ടങ്ങളും മലകളും ചന്ദന കാടുകളും കടന്നാൽ എത്തി ചേരാം അഞ്ചു നാട്ടിലെ ഒരു ഗ്രാമത്തിൽ. അഞ്ചു നാടിനു ഒരു ചരിത്രം ഉണ്ട്!. 18 നൂറ്റാണ്ടിൽ മധുര രാജാവായിരുന്ന തിരുമലൈനായ്ക്കർ ടിപ്പു സുൽത്താനുമായുള്ള യുദ്ധത്തിൽ കീഴ്പ്പെടുകയും അവിടുത്തെ ഗ്രാമവാസികൾ കേരളത്തിലെ അതിർത്തി ഗ്രാമങ്ങളായ കാന്തല്ലൂർ, കീഴാനെത്തുർ, കറയുർ, മറയൂർ, കോട്ടക്കുടി എന്നിവിടങ്ങളിൽ ചേക്കേറി അങ്ങനെ ഈ അഞ്ചു ഗ്രാമങ്ങളെ “അഞ്ചു നാട്” എന്ന് വിളിക്കപ്പെട്ടു.
എത്ര കണ്ടാലും മതിവരാത്ത കാഴ്ചകൾ സമ്മാനിക്കും ഈയാത്രയിൽ. ലോകത്തിലെ തന്നെ ഏറ്റവും ഗുണനിലവാരം ഉള്ള ശർക്കര “മറയൂർ ശർക്കര” ഉണ്ടാക്കുന്ന സ്ഥലം എന്നും, ഏറ്റവും വിലകൂടിയ ചന്ദന കാടും, ശിലായുഗ കാലത്തു മുതൽ ഉള്ള മുനിയറകളുമാണ് മറയൂരിനെ പ്രൗഢിയിൽ നിലനിർത്തുന്നത്.
മറയൂർ നിന്നും ഒരു 14 കിലോമീറ്റര് സഞ്ചരിച്ചാൽ വീണ്ടും മനസിനെ കുളിർപ്പിക്കുന്ന നിരവധി കാഴ്ചകൾ ” മലഞ്ചെരുവിൽ തട്ടു തട്ടായി കൃഷിചെയ്യുന്ന ഗ്രാമങ്ങൾ, ആപ്പിൾ, കാരറ്റ്, കാബ്ബജ്, സവർഗില്ലി, പ്ലം, ഓറഞ്ച്, സ്ററൗബെറി എന്നിങ്ങനെ നിരവധി പച്ചക്കറികളും പഴവർഗ്ഗളും വിളയുന്ന കൃഷിയിടങ്ങൾ, നിരവധി വ്യൂ പോയിന്റുകൾ, വെള്ളച്ചാട്ടങ്ങൾ, ഏറുമാടങ്ങൾ അങ്ങനെ നിരവധി കാഴ്ചകൾ. ഒരു രണ്ടു ദിവസം ഉണ്ടെങ്കിൽ ഈ കാഴ്ചകൾ ഒക്കെ കണ്ടു മനസു ഒന്ന് തണുപ്പിച്ചു തിരിച്ചു മടങ്ങാം.
കടപ്പാട് : Travel with anand youtube channel