മൂന്നാറിലേക്ക് ചിലവ് കുറഞ്ഞ ബസ് സർവീസ് ആരംഭിച് കർണാടക ആർടിസി

ഉദ്യാനനഗരിയിൽ നിന്നും മൂന്നാറിലേക്ക് ബസ് സർവീസ് പുനരാരംഭിച്ച് കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ….

കോവിഡ മഹാമാരിയെ തുടർന്ന് നിർത്തിവച്ച് ബാംഗ്ലൂർ മൂന്നാർ ബസ് സർവീസ് ആണ് പുനരാരംഭിച്ചിരിക്കുന്നത്….
രാത്രി 9 മണിക്ക് ബാംഗ്ലൂരിൽ നിന്നും പുറപ്പെട്ട് അടുത്ത ദിവസം കാലത്ത് പത്തു മണിക്ക് മൂന്നാറിൽ എത്തിച്ചേരുന്ന വിധമാണ് സർവീസ്….

വെള്ളി ശനി ഞായർ ദിവസങ്ങളിൽ ബാംഗ്ലൂരിൽ നിന്നും മൂന്നാറിലേക്ക് കർണാടക ആർടിസി യുടെ സർവീസിനെ 665 രൂപയാണ് ഈടാക്കുന്നത്.മൂന്നാറിൽ നിന്നും ബാംഗ്ലൂരിലേക്കുള്ള സർവീസ് വൈകുന്നേരം അഞ്ചുമണിക്ക് ആരംഭിച്ച് അടുത്തദിവസം കാലത്ത് ആറു മണിക്ക് ബാംഗ്ലൂരിൽ എത്തിച്ചേരുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.കൊറോണ മഹാമാരി മുൻപ് , ഒട്ടനവധി വിനോദസഞ്ചാരികൾ ഉപയോഗപ്പെടുത്തി കൊണ്ടിരുന്ന സർവീസ് പുനരാരംഭിച്ചതോടുകൂടി,മൂന്നാറിലെ വിനോദസഞ്ചാര മേഖലയ്ക്ക് ഒരു പുത്തൻ ഉണർവ്വ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
For online Bookings Visit : https://ksrtc.in/oprs-web/

(യാത്രകളെയും യാത്രാ സംബന്ധമായ മറ്റു വാർത്തകളും ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
https://chat.whatsapp.com/EcZJ72h5gG1F1Z5qiFuOwZ )