യാത്രയെ സ്നേഹിക്കുന്നവർക്ക് ഒരു പ്രചോദനമായിരുന്ന വിജയേട്ടൻ യാത്രയായി….

.
ആഗ്രഹമുണ്ടെങ്കിൽ ഏത് ജോലിയിൽ നിന്നും ഉള്ള വരുമാനം കൊണ്ടും ഇഷ്ടപ്പെട്ട രാജ്യങ്ങൾ, യാത്രകൾ സഫലമാക്കാൻ എന്ന് മലയാളികളെ പഠിപ്പിച്ച വിജയേട്ടന് ഹാപ്പി റെയ്ഡ്സിന്റെ കുടുംബത്തിൻറെ പേരിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു…
എറണാകുളം ഗാന്ധി നഗറിൽ ശ്രീ ബാലാജി കോഫി ഹൗസ് എന്ന പേരിൽ ചായക്കട നടത്തി,അതിൽ നിന്ന് ലഭിച്ച വരുമാനം കൊണ്ട് 26 രാജ്യങ്ങൾ സന്ദർശിച്ചു പ്രസിദ്ധരായ ദമ്പതിമാരിൽ വിജയേട്ടൻ യാത്രയായി…76 വയസ്സായിരുന്നു..
ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രധാന വാർത്താചാനലുകളിൽ വരുന്നത്….

പണമില്ലാത്തതിൻറെ പേരിൽ നമുക്ക് ഇഷ്ടപ്പെട്ട യാത്രകൾ മാറ്റി മാറ്റിവയ്ക്കുന്ന വരാണ് നമ്മളിൽ പലരും,
എന്നാൽ വിജയേട്ടൻ ,ഭാര്യ മോഹന യ്ക്കൊപ്പം ചായക്കട നടത്തി അതിൽ നിന്ന് ലഭിക്കുന്ന വരുമാനവും ,ചിട്ടി വച്ചും കെഎസ്എഫ്ഇ യിൽ നിന്ന് ലോൺ എടുത്തും എല്ലാമാണ് യാത്രകൾ നടത്തിയിരുന്നത്…പിന്നീട് യാത്രകൾക്ക് ശേഷം ആ കടങ്ങളെല്ലാം വീട്ടി അടുത്ത യാത്രയ്ക്ക് തയ്യാറെടുക്കും….
യാത്രയെ സ്നേഹിക്കുന്നവർക്ക് ഒരു പ്രചോദനമായിരുന്നു ഒന്നു വിജയേട്ടൻ,കൊറോണാ കാലഘട്ടത്തിനു ശേഷം , റഷ്യൻ സന്ദർശനത്തിന് ഭാഗമായി കട അടച്ചുരിക്കുകയായിരുന്നു….റഷ്യൻ സന്ദർശനത്തിന് പുറപ്പെടുന്നതിനു മുൻപ് മുമ്പ് കേരള ടൂറിസം മന്ത്രി ശ്രീ മുഹമ്മദ് റിയാസ് വിജയേട്ടൻ ചായക്കടയിൽ എത്തിയത് വളരെയധികം വാർത്താപ്രാധാന്യം നേടിയിരുന്നു…
യാത്രയെ സ്നേഹിക്കുന്നവർക്ക് ഒരു പ്രചോദനമായിരുന്നു ഒന്നു വിജയേട്ടൻ….