വിനോദസഞ്ചാരികളുടെ ശ്രദ്ധയ്ക്ക് -അതിരപ്പിള്ളി മലക്കപ്പാറ റോഡിൽ 15 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.


ഏറ്റവും അധികം വിനോദസഞ്ചാരികൾ ഉപയോഗിക്കുന്ന അന്തർസംസ്ഥാന പാതയായ അതിരപ്പിള്ളി മലക്കപ്പാറ റോഡിൽ അമ്പലപ്പാറയിൽ റോഡിൻറെ സൈഡ് ഇടിഞ്ഞതിനെ തുടർന്ന് 15 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും , നവംബർ 6 മുതൽ 15 ദിവസത്തേക്ക് ഏർപ്പെടുത്തുന്ന ഗതാഗത നിയന്ത്രണത്തിൽ അത്യാവശ്യം ഉള്ള ഇരുചക്ര വാഹനങ്ങൾ ഒഴികെ അതിരപ്പിള്ളി ഭാഗത്തുനിന്നും വരുന്ന എല്ലാ വാഹനങ്ങളും വാഴച്ചാൽ ചെക്ക് പോസ്റ്റിലും തമിഴ്നാട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ മലക്കപ്പാറ ചെക്ക്പോസ്റ്റിലും തടഞ്ഞ് തിരിച്ചുവിടും , അടിയന്തര സേവനങ്ങൾക്കായിഅമ്പലപ്പാറ റോഡിൻറെ ഇരുവശത്തും ആംബുലൻസ് സൗകര്യം ക്രമീകരിക്കും .ഒക്ടോബർ മാസത്തിൽ പെയ്ത കനത്ത മഴയാണ് അതിരപ്പള്ളി മലക്കപ്പാറ റൂട്ടിലെ അമ്പലപ്പാറയിൽ റോഡിൻറെ വശം ഭാഗികമായി ഇടിഞ്ഞതിനെ തുടർന്ന് വലിയ വാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത് .ഏറ്റവുമധികം വിനോദസഞ്ചാരികൾ ഉപയോഗപ്പെടുത്തുന്ന ഈ റോഡ് എത്രയും പെട്ടെന്ന് ഗതാഗതയോഗ്യമാക്കണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് 15 ദിവസത്തേക്ക് ഗതാഗത ക്രമീകരണം നടത്തി അടിയന്തരമായി അറ്റകുറ്റപ്പണികൾ തീർക്കുവാനായി തീരുമാനിച്ചിരിക്കുന്നത് .

(യാത്രകളെയും യാത്രാ സംബന്ധമായ മറ്റു വാർത്തകളും ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
https://chat.whatsapp.com/EcZJ72h5gG1F1Z5qiFuOwZ )