ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന് ഒരുക്കങ്ങൾ പൂർത്തിയായി


അന്താരാഷ്ട്ര ബേക്കൽ ബീച്ച് ഫെസ്റ്റിവലിന് ഒരുക്കങ്ങൾ പൂർത്തിയായി
ഡിസംബർ 24 മുതൽ ജനുവരി രണ്ടാം തീയതി വരെ നീണ്ടുനിൽക്കുന്ന അന്താരാഷ്ട്ര ബേക്കൽ ബീച്ച് ഫെസ്റ്റിവൽ കാസർകോട് ഒരുങ്ങിക്കഴിഞ്ഞു….
5 ലക്ഷത്തോളം സഞ്ചാരികളെയാണ് അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന് പ്രതീക്ഷിക്കുന്നത്

ബേക്കൽ ബീച്ച് ഫെസ്റ്റിവൽ ടൂറിസം മേഖലയ്ക്ക് ഒരു പുത്തൻ ഉണർവ് നൽകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു

മൂന്ന് സ്റ്റേജുകളിലായി വിപുലമായ കലാപരിപാടികൾ , ബീച്ച് കാർണിവൽ , പ്രദർശന സ്റ്റാളുകൾ ,ഫ്ലോട്ടിംഗ് ബ്രിഡ്ജ് , ഹെലികോപ്റ്റർ സഫാരി ,ഒട്ടക സഫാരി , സാൻഡ് ആർട്ട് തുടങ്ങി വിവിധ കലാസാംസ്കാരിക പരിപാടികൾ എന്നിവയും ഈ ദിവസങ്ങളിൽ നടക്കും

അഞ്ച് കോടി രൂപ ചിലവ് പ്രതീക്ഷിക്കപ്പെടുന്ന അന്താരാഷ്ട്ര ബേക്കൽ ടൂറിസം ഫെസ്റ്റിവലിയിലേക്കുള്ള പ്രവേശനത്തിന് മുതിർന്നവർക്ക് 50 രൂപയും കുട്ടികൾക്ക് 25 രൂപയുമാണ് ടിക്കറ്റ് നിരക്ക്…

(യാത്രകളെയും യാത്രാ സംബന്ധമായ മറ്റു വാർത്തകളും ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
https://chat.whatsapp.com/EcZJ72h5gG1F1Z5qiFuOwZ )