മൂന്നാർ ഫ്ലവർ ഷോക്ക് തുടക്കമായി

മൂന്നാർ ഫ്ലവർ ഷോക്ക് തുടക്കമായി

മൂന്നാർ പുഷ്‌പ മേളയ്‌ക്ക് വർണാഭമായ തുടക്കം.മെയ് ഒന്നുമുതൽ ആണ് പത്ത് ദിവസം നീണ്ടുനിൽക്കുന്ന മൂന്നാർ ഫ്ലവർ ഷോ... ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ (ഡിടിപിസി) ആഭിമുഖ്യത്തിൽ മൂന്നാർ ബൊട്ടാണിക്കൽ ഗാർഡനിൽ ആരംഭിച്ച പുഷ്‌പ മേള മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. അഡ്വ എ രാജ എംഎൽഎ അധ്യക്ഷനായി. എം എം മണി എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് എന്നിവർ മുഖ്യാതിഥികളായിരുന്നു. നിരവധി…
വിദേശരാജ്യങ്ങളിൽ മാത്രം കണ്ടു പരിചയിച്ച ഡബിൾഡക്കർ ഓപ്പൺ ബസ് സർവീസുമായി കെഎസ്ആർടിസി

വിദേശരാജ്യങ്ങളിൽ മാത്രം കണ്ടു പരിചയിച്ച ഡബിൾഡക്കർ ഓപ്പൺ ബസ് സർവീസുമായി കെഎസ്ആർടിസി

വിനോദസഞ്ചാര മേഖലയ്ക്ക് പുത്തൻ ഉണർവും ആയി കെഎസ്ആർടിസി,തലസ്ഥാന നഗരം സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്ക് സന്തോഷവാർത്ത ..... വിദേശരാജ്യങ്ങളിൽ മാത്രം കണ്ടുവന്നിരുന്ന ഡബിൾഡക്കർ ഓപ്പൺ ബസ് സർവീസുമായി കേരള റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ... ടൂറിസം മന്ത്രി ശ്രീ പി എ മുഹമ്മദ് റിയാസ് , ഗതാഗത വകുപ്പ് മന്ത്രി ശ്രീ ആൻറണി രാജു എന്നിവർ ചേർന്ന് നാടിന് സമർപ്പിച്ചു . കെഎസ്ആർടിസിയുടെ ലോ ബഡ്ജറ്റ് വിനോദസഞ്ചാര ട്രിപ്പുകൾ എല്ലാം തന്നെ വൻ വിജയമായതിന്റെ…
കുറഞ്ഞ ചിലവിൽ  മക്കളുമൊത്ത്  അവധിക്കാലം ആഘോഷിക്കാൻ പാക്കേജുകളുമായി കെടിഡിസി

കുറഞ്ഞ ചിലവിൽ മക്കളുമൊത്ത് അവധിക്കാലം ആഘോഷിക്കാൻ പാക്കേജുകളുമായി കെടിഡിസി

ഈ വേനലവധിക്കാലത്ത് കുടുംബവുമൊത്ത് കുറഞ്ഞ ചിലവിൽ യാത്ര ചെയ്യാൻ പ്രത്യേക അവധിക്കാല ഹോളിഡേ പാക്കേജുമായി കേരള ടൂറിസം ഡെവലപ്മെൻറ് കോർപറേഷൻ ... കെ ടി ഡി സി യുടെ കീഴിൽ വരുന്ന ഹോട്ടലുകളിൽ കുട്ടികളുമൊത്ത് വരുന്നവർക്കാണ് പ്രത്യേക പാക്കേജ് തയാറാക്കിയിരിക്കുന്നത്. കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ ടൂറിസം കേന്ദ്രങ്ങളിൽ സ്ഥിതിചെയ്യുന്ന കെടിഡിസിയുടെ പ്രീമിയം, ബഡ്ജറ്റ് കാറ്റഗറി റിസോർട്ടുകളിൽ ആണ് വിവിധ അവധിക്കാല പാക്കേജുകൾ ഒരുക്കിയിരിക്കുന്നത്. ഈ പ്രത്യേക അവധിക്കാല പാക്കേജ് 2022…
കേരളത്തിൽ കാരവാനിൽ കറങ്ങാം , വെറും  ₹3999/- രൂപ മുതൽ

കേരളത്തിൽ കാരവാനിൽ കറങ്ങാം , വെറും ₹3999/- രൂപ മുതൽ

കേരളത്തിൻറെ ടൂറിസം വകുപ്പ് മന്ത്രി ശ്രീ മുഹമ്മദ് റിയാസ് പരിചയപ്പെടുത്തിയ , കേരളത്തിലെ ഏറ്റവും പുതിയ ട്രെൻഡിംഗ് ആയ കാരവൻ ടൂറിസം സാധാരണക്കാരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഏറ്റവും പുതിയ പാക്കേജുകൾ ഏപ്രിൽ ഒന്നാം തീയതി മുതൽ കെടിഡിസി ഹോട്ടൽ & റിസോർട്ട് അവതരിപ്പിച്ചു..... ₹3999/- രൂപ മുതൽ ഉള്ള പാക്കേജുകൾ ആണ് കെടിഡിസി കാരവൻ ഹോളിഡേയ്സ് എന്ന പേരിൽ പുറത്തിറക്കിയിരിക്കുന്നത് കേരളത്തിനെ അടുത്ത് അറിയുവാൻ വേണ്ടി , ടൂറിസം…
ഗോവയിലേക്ക് ചിലവുകുറഞ്ഞ ടൂർ പാക്കേജ്മായി  ഇന്ത്യൻ റെയിൽവേ

ഗോവയിലേക്ക് ചിലവുകുറഞ്ഞ ടൂർ പാക്കേജ്മായി ഇന്ത്യൻ റെയിൽവേ

നാലു രാത്രിയും അഞ്ചു പകലും നീണ്ടുനിൽക്കുന്ന ഗോവ പാക്കേജുമായി ഇന്ത്യൻ റെയിൽവേ, ഏപ്രിൽ 14 ആം തീയതി കൊച്ചുവേളിയിൽ നിന്ന് ആരംഭിച്ച് പതിനഞ്ചാം തീയതി കാലത്ത് ഗോവയിൽ എത്തി 16, 17 തീയതികളിൽ ഗോവയിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് പതിനെട്ടാം തീയതി തിരിച്ചു കേരളത്തിൽ എത്തുന്ന രീതിയിലാണ് ചെയ്തിരിക്കുന്നത് കേരളത്തിൽ നിന്ന് ട്രെയിനിൽ ഗോവയിൽ എത്തി ഗോവയിൽ കോച്ചുകളിൽ വിവിധ സ്ഥലങ്ങൾ സന്ദർശിക്കുന്ന രീതിയിലാണ് പാക്കേജ് പ്ലാൻ ചെയ്തിരിക്കുന്നത് .…
ബസ് ടിക്കറ്റ് നേക്കാൾ കുറഞ്ഞനിരക്കിൽ വിമാനത്തിൽ സഞ്ചരിക്കാം

ബസ് ടിക്കറ്റ് നേക്കാൾ കുറഞ്ഞനിരക്കിൽ വിമാനത്തിൽ സഞ്ചരിക്കാം

ഇതാ ബസ് ടിക്കറ്റ് നേക്കാൾ കുറഞ്ഞ നിരക്കിൽ വിമാനത്തിൽ സഞ്ചരിക്കുവാനുള്ള ഒരു സുവർണാവസരം വിമാനത്തിൽ കയറാത്തവർ ഒട്ടനവധി ആളുകൾ നമ്മുടെ ഇടയിൽ ഉണ്ടാകും ,കൂടിയ നിരക്കിൽ ടിക്കറ്റ് എടുത്തു യാത്ര ചെയ്യാൻ സാധിക്കാത്തവർക്ക് ഇത ഒരു സുവർണാവസരം... വിമാനകമ്പനികൾ സാധാരണയായി വർഷത്തിൽ ഒന്നോ രണ്ടോ തവണ വിവിധ ഓഫറുകളുടെ പേരിൽ കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ വിൽക്കാറുണ്ട് , ഇത്തരം ഓഫറിൽ വിൽക്കുന്ന ടിക്കറ്റുകൾ വിമാനക്കമ്പനികൾ നിശ്ചയിക്കുന്ന ദിവസത്തിൽ ബുക്ക് ചെയ്യുകയും…
ആഭ്യന്തര , അന്താരാഷ്ട്ര വിമാനയാത്രക്കാർക്ക് ഒരു ആശ്വാസവാർത്ത

ആഭ്യന്തര , അന്താരാഷ്ട്ര വിമാനയാത്രക്കാർക്ക് ഒരു ആശ്വാസവാർത്ത

ആഭ്യന്തര , അന്താരാഷ്ട്ര വിമാനയാത്രക്കാർക്ക് ഒരു ആശ്വാസവാർത്ത സാധാരണഗതിയിൽ വിവിധ രാജ്യങ്ങളിലേക്ക്, ഇന്ത്യയിലെതന്നെ മറ്റ് സംസ്ഥാനങ്ങളിലേക്കും യാത്രചെയ്യുമ്പോൾ യാത്രയ്ക്ക് മുൻപ് കോവിഡ് പരിശോധിച്ച് നെഗറ്റീവ് റിപ്പോർട്ട് കൈയിൽ കരുതേണ്ടത് അത്യാവശ്യമാണ് , പലർക്കും യാത്രയ്ക്ക് മുൻപ് എടുക്കുന്ന കോവിഡ് പരിശോധനയിലാണ് കൊവിഡ് പോസിറ്റീവ് ആണെന്ന് അറിയുന്നത് . ഇത്തരം സാഹചര്യത്തിൽ ബുക്ക് ചെയ്ത് ഫ്ലൈറ്റ് യാത്ര ചെയ്യാൻ സാധിക്കുകയില്ല .ഒട്ടുമിക്ക എയർലൈനുകളും തങ്ങളുടേതല്ലാത്ത കാരണത്താൽ യാത്ര മാറ്റിവയ്ക്കുന്ന കസ്റ്റമേഴ്സിന് വലിയ…
പൊന്മുടി ഇക്കോ ടൂറിസം ഓൺലൈൻ ബുക്കിംഗ്  താൽക്കാലികമായി അടച്ചു

പൊന്മുടി ഇക്കോ ടൂറിസം ഓൺലൈൻ ബുക്കിംഗ് താൽക്കാലികമായി അടച്ചു

തിരുവനന്തപുരം ജില്ലയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടി ഇക്കോ ടൂറിസം കോവിഡ് വ്യാപനത്തെ തുടർന്ന് ചൊവ്വാഴ്ച മുതൽ അടച്ച് ഇടുവാൻ തീരുമാനിച്ചു. കോവിഡും പ്രകൃതിക്ഷോഭം മൂലം അടച്ചിരുന്ന പൊന്മുടി ഇക്കോ ടൂറിസം ജനുവരി മാസം ആദ്യ ആഴ്ചയിലാണ് തുറന്നു പ്രവർത്തനം ആരംഭിച്ചത്. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ഓൺലൈനിൽ ബുക്ക് ചെയ്യുന്ന 1500 ആളുകൾക്ക് മാത്രമാണ് പ്രതിദിനം സന്ദർശന അനുമതി നൽകിയിരുന്നത് . വനം വകുപ്പിന്റെയും പോലീസിന്റെയും കർശന നിയന്ത്രണത്തിൽ പ്രവർത്തിച്ചുവരികയായിരുന്നു…
പൊതുജനങ്ങൾക്ക് 200 രൂപയ്ക്ക് A/c താമസ സൗകര്യവുമായി കേരള പോലീസ് ,തിരുവനന്തപുരത്ത്…

പൊതുജനങ്ങൾക്ക് 200 രൂപയ്ക്ക് A/c താമസ സൗകര്യവുമായി കേരള പോലീസ് ,തിരുവനന്തപുരത്ത്…

ബഡ്ജറ്റ് യാത്രകൾ പ്ലാൻ ചെയ്യുന്ന വ്യക്തികൾ നേരിടുന്ന വലിയ പ്രതിസന്ധിയാണ് ചിലവുകുറഞ്ഞ താമസ സൗകര്യങ്ങൾ , ഇനി തിരുവനന്തപുരത്തേക്ക് യാത്ര എങ്കിൽ പേടിക്കേണ്ട,പൊതുജനങ്ങൾക്കും ഉപയോഗപ്പെടുത്താവുന്ന ചിലവുകുറഞ്ഞ താമസസൗകര്യവും ആയി കേരള പോലീസ്... വിവിധ ആവശ്യങ്ങൾക്കായി തലസ്ഥാനനഗരിയായ തിരുവനന്തപുരത്തെത്തുന്ന പൊതുജനങ്ങൾക്കും പോലീസുകാർക്കും കുറഞ്ഞ ചെലവിൽ സുരക്ഷിത താമസമൊരുക്കി കേരള പോലീസിൻറെ ശീതീകരിച്ച ഡോർമെറ്ററി സൗകര്യം ( ByteDance Dormitory) നഗരത്തിലെ ഹൃദയഭാഗമായ പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ആണ് ശീതീകരിച്ച ഡോർമിറ്ററി…
അഗസ്ത്യാർകൂടം ട്രക്കിംഗ് ഓൺലൈൻ ബുക്കിംഗ് താൽക്കാലികമായി മാറ്റിവെച്ചു

അഗസ്ത്യാർകൂടം ട്രക്കിംഗ് ഓൺലൈൻ ബുക്കിംഗ് താൽക്കാലികമായി മാറ്റിവെച്ചു

ജനുവരി 14 ആരംഭിച്ച് ഫെബ്രുവരി 26 ആം തീയതി അവസാനിക്കാൻഇരുന്ന അഗസ്ത്യാർകൂടം ട്രക്കിംഗ് ഓൺലൈൻ ബുക്കിംഗ് കൂടിവരുന്ന കോവിഡ് സാഹചര്യം കണക്കിലെടുത്ത് മാറ്റിവെച്ചതായി വൈൽഡ് ലൈഫ് വാർഡന്റെ കാര്യാലയത്തിൽനിന്ന് ഇറക്കിയ പത്രക്കുറിപ്പിൽ അറിയിക്കുന്നു. ജനുവരി ആറാം തീയതി രാവിലെ 11 മണി മുതൽ തുടങ്ങാനിരുന്ന ബുക്കിംഗ് താൽക്കാലികമായി മാറ്റിവച്ചിരിക്കുകയാണ് പുതിയ അഗസ്ത്യാർകൂടം ട്രക്കിങ് വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് വാർഡന്റെ കാര്യാലയത്തിൽ നിന്നുമുള്ള പത്രക്കുറിപ്പിൽ അറിയിക്കുന്നു press_release050122 https://forest.kerala.gov.in/images/press/January2022/press_release050122.pdf