റെയിൽവേ തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുവാനുള്ള എളുപ്പമാർഗം

ദീർഘദൂര യാത്രകൾക്ക് നാം ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ഇന്ത്യൻ റെയിൽവേ ആണല്ലോ , പലപ്പോഴും മുൻകൂട്ടി നിശ്ചയിക്കാത്ത യാത്രകൾക്ക് വേണ്ടി തത്കാൽ ടിക്കറ്റിനെയാണ് ആശ്രയിക്കുക , എന്നാൽ തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഒരുപാട് പേർ ഒരേസമയം ബുക്ക് ചെയ്യാൻ ശ്രമിക്കുന്നതിനാൽ പലപ്പോഴും ടിക്കറ്റ് ലഭിക്കുക എന്നത് പ്രയാസകരമാണ് ….

തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ വേഗത്തിൽ ലഭിക്കുന്നതിന് ടിക്കറ്റ് ബുക്കിംഗ് ചെയ്യുന്ന സമയത്തെ ലഘൂകരിക്കാൻ പല വഴികളും സ്വീകരിക്കാറുണ്ട്

ഇവിടെ നമ്മൾ പരിചയപ്പെടുന്നത് ഇന്ത്യൻ റെയിൽവേ ആരംഭിച്ചിരിക്കുന്ന ഏറ്റവും പുതിയ സംവിധാനത്തെ പറ്റിയാണ് , പലരും ശ്രദ്ധിക്കാതെ പോകുന്ന എന്നാൽ ഏറ്റവും വേഗത്തിൽ തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് നമ്മെ സഹായിക്കുന്ന ഒരു സംരംഭമാണ് ഇന്ത്യൻ റെയിൽവേയുടെ ചാറ്റ് ബോട്ട് ആയ ഡീഷ 2.0

തത്ക്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയം വളരെ വിലപ്പെട്ടതായതിനാൽ പലപ്പോഴും ആളുകൾ ഈ പുതിയ സംവിധാനം ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്തു നോക്കാൻ ശ്രമിക്കാറില്ല

എന്നാൽ സാധാരണ രീതിയിൽ നിന്നും വ്യത്യസ്തമായി ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ഏറ്റവും കുറഞ്ഞ ഘട്ടങ്ങളിലൂടെ
ഡിഷ 2.0 എന്ന് ചാറ്റ് ബോട്ട് മുഖാന്തിരം വേഗത്തിലും എളുപ്പത്തിലും തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുവാൻ സഹായിക്കുന്നു …

ഡിഷ 2.0 യിലുടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള ഘട്ടങ്ങൾ മനസ്സിലാക്കി മുൻകൂട്ടി മനസ്സിലാക്കി തയ്യാറായാൽ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും ,തത്കാൽ ബുക്ക് ചെയ്യുന്നതിനുള്ള വിവിധ ഘട്ടങ്ങൾ സ്ക്രീൻഷോട്ട് സഹിതം താഴെ വിവരിക്കുന്നു …

പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഈ ചാറ്റ് ബോട്ട് ഏറ്റവും വേഗത്തിൽ ഉപയോഗിക്കാൻ സാധിക്കുന്നത് ഡെസ്ക്ടോപ്പ് അല്ലെങ്കിൽ ലാപ്ടോപ്പിൽ ആണ്

ഈ ചാറ്റ് ബോട്ട് വഴി ബുക്ക് ചെയ്യുമ്പോൾ യുപിഐ വഴി സ്കാൻ ചെയ്ത് മാത്രമേ പെയ്മെൻറ് നടത്തുവാൻ സാധിക്കുകയുള്ളൂ …

തത്കാൽ ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കുന്നത് കാലത്ത് 10 മണിക്ക് എസി ടിക്കറ്റും ,ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കുന്നത് കാലത്ത് 11മണിക്കാണ്

തത്കാൽ ബുക്കിംഗ് ആരംഭിക്കുന്നതിനു മുമ്പ് തന്നെ വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക

ഈ സംവിധാനത്തിലൂടെ പ്രീമിയം തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കുന്നതല്ല

ടിക്കറ്റ് ചാറ്റിങ് നിന്നു തന്നെ ഡൗൺലോഡ് ചെയ്യാൻ സാധിക്കും


തത്കാൽ ആരംഭിക്കുന്നതിനു മുൻപ് തന്നെ
സ്ക്രീനിന്റെ വലതുവശത്ത് താഴെയായി കാണുന്ന ഡിഷോട്ട് 2.0 ഓപ്പൺ ചെയ്യുക

ടിക്കറ്റ് ബുക്ക് ചെയ്യുവാൻ ഉള്ള ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക

നിങ്ങളുടെ മൊബൈൽ നമ്പർ നൽകി ഒടിപി വെരിഫൈ ചെയ്യുക…
ടിക്കറ്റ് ആവശ്യമായ സ്റ്റേഷനുകൾ സെർച്ച് ചെയ്യുക

തത്ക്കാൽ കാറ്റഗറി സെലക്ട് ചെയ്യുന്നതിന് ശേഷം മുന്നോട്ട് പോകുക

നിങ്ങളുടെ ഐആർസിടിസി ലോഗിൻ ഡീറ്റെയിൽസ് ചാറ്റ് ബോട്ട് കാണിക്കും , മുന്നോട്ടു പോകുവാൻ നിർദ്ദേശം നൽകുക

പാസഞ്ചറുടെ പേരും ആവശ്യമായ ബർത്ത് റഫറൻസും നൽകുക

മുൻകൂട്ടി സേവ് ചെയ്തു വച്ചിട്ടുള്ള പാസഞ്ചർ ലിസ്റ്റിൽ നിന്നും സെലക്ട് ചെയ്യാവുന്നതാണ്
നിങ്ങളുടെ ഇമെയിൽ അഡ്രസ്സ് നൽകുക ( ഇത് നിർബന്ധമില്ല )

ഒരു ക്യാപ്ച്ച ലഭിക്കും അത് വെരിഫൈ ചെയ്തതിനുശേഷം പെയ്മെൻറ് പേജിലേക്ക് പോകുന്നതാണ്

(യാത്രകളെയും യാത്രാ സംബന്ധമായ മറ്റു വാർത്തകളും ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
https://chat.whatsapp.com/EcZJ72h5gG1F1Z5qiFuOwZ )