വന്യജീവി വാരാഘോഷം , വന്യജീവി സങ്കേതങ്ങളിലേക്ക് സൗജന്യ പ്രവേശനം അനുവദിച്ച് കേരള ഫോറസ്റ്റ് വൈൽഡ് ലൈഫ് ഡിപ്പാർട്ട്മെൻറ്

വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് ഒക്ടോബർ 2 മുതൽ 8 വരെ സംസ്ഥാനത്തെ ദേശീയ ഉദ്യാനങ്ങളിലും വന്യജീവി സങ്കേതങ്ങളിലും പ്രവേശനത്തിനുള്ള ഫീസ് ഒഴിവാക്കി വനവകുപ്പ് . എന്നാൽ വന്യജീവി സങ്കേതങ്ങളിൽ നടക്കുന്ന മറ്റ് പ്രവർത്തനങ്ങൾക്കുള്ള ചാർജുകൾ തൽസ്ഥിതിയിൽ തുടരുമെന്നും വനംവകുപ്പ് അറിയിച്ചു .

ഒക്ടോബർ 2 മുതൽ 8 വരെ സൗജന്യ പ്രവേശനത്തോടൊപ്പം പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും ആയി വ്യത്യസ്ത മത്സരങ്ങളും വിവിധ ആഘോഷ പരിപാടികളും ഒരുക്കിയിട്ടുണ്ട്.വന്യജീവി വാരാഘോഷം-2023 ന്റെ സംസ്ഥാനതല ഉദ്ഘാടനം
ഒക്ടോബര്‍ 02 തിങ്കളാഴ്ച രാവിലെ 10 മണിക്ക് തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് പുത്തൂരില്‍ നടക്കും. റവന്യു വകുപ്പ് മന്ത്രി അഡ്വ.ശ്രീ.കെ.രാജന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന ചടങ്ങ് വനം-വന്യജീവി വകുപ്പു മന്ത്രി ശ്രീ. എ.കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
തൃശൂര്‍ മൃഗശാലയില്‍ നിന്നുള്ള മയിലുകളുടെ കൈമാറ്റം മൃഗസംരക്ഷണ വകുപ്പു മന്ത്രി ശ്രീമതി. ജെ.ചിഞ്ചുറാണിയും നിര്‍വ്വഹിക്കും. പുത്തൂര്‍ സുേേവാളജിക്കല്‍ പാര്‍ക്കിലേയ്ക്ക് മയിലുകളെ റവന്യു വകുപ്പ് മന്ത്രി അഡ്വ.കെ.രാജന്‍ ഏറ്റുവാങ്ങും. വാരാഘോഷത്തിന്റെ സമാപന സമ്മേളനം ഒക്ടോബര്‍ 08-ന് കോഴിക്കോട് നടക്കും.

(യാത്രകളെയും യാത്രാ സംബന്ധമായ മറ്റു വാർത്തകളും ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
https://chat.whatsapp.com/EcZJ72h5gG1F1Z5qiFuOwZ )