പ്രകൃതിയെ സ്നേഹിക്കുന്ന വിനോദ സഞ്ചാരികൾക്ക് സന്തോഷവാർത്ത…


പത്തനംതിട്ട ജില്ലയിലെ പ്രസിദ്ധമായ ഇക്കോ ടൂറിസം ലൊക്കേഷൻ ആയ ഗവി നീണ്ട ഇടവേളക്കുശേഷം സഞ്ചാരികൾക്കായി വീണ്ടും തുറക്കുന്നു.പ്രതിദിനം 30 വാഹനങ്ങൾക്കാണ് ഗവിയിലേക്ക് പ്രവേശനം അനുവദിക്കുന്നത് . ഓൺലൈനിൽ ബുക്ക് ചെയ്ത ശേഷം ഓഫീസിൽ നിന്നും പാസ് എടുത്ത് കിളിയെറിഞ്ഞ് കല്ല് ഫോറസ്റ്റ് ചെക്ക് പോസ്റ്റിൽ സീല് പതിപ്പിച്ച ശേഷമാണ് ഗവിയിലേക്ക് വാഹനങ്ങൾ കടത്തിവിടുക. കഴിഞ്ഞ മാർച്ച് 11നാണ് ഗവിയിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം കാട്ടൂതീ ഭീഷണിയെ തുടർന്ന് നിരോധിച്ചത് .
ഓൺലൈൻ ബുക്കിംഗ് കാലത്ത് 11 മണിക്ക് ആരംഭിക്കും , മുതിർന്നവർക്ക് 80രൂപയാണ് നിരക്ക് കാലത്ത് 8.30 മുതൽ 11 മണി വരെയാണ് പ്രവേശന സമയം.
ഇതുകൂടാതെ കെ എഫ് ഡി സി യുടെ നേതൃത്വത്തിൽ ഡേ പാക്കേജുകളും ലഭ്യമാണ്

ഗവി സന്ദർശനത്തിന്റെ കൂടുതൽ വിവരങ്ങൾക്കായി https://gavikakkionline.com/സന്ദർശിക്കുക
(യാത്രകളെയും യാത്രാ സംബന്ധമായ മറ്റു വാർത്തകളും ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
https://chat.whatsapp.com/EcZJ72h5gG1F1Z5qiFuOwZ )