കെ എസ് ആർ ടി സി ബഡ്ജറ്റ് ടൂറിസം
സെല്ലിൻ്റെ ആഭിമുഖ്യത്തിൽ ഗവിയിലേക്ക് “ഉല്ലാസയാത്ര.” ഡിസംബർ ഒന്നു മുതൽ ആരംഭിച്ചു .

മനസ്സിന് കുളിർമയും, സന്തോഷവും നൽകുന്ന സ്വപ്ന ഭൂമിയാണ് ഗവി .
കാനനഭംഗിയുടെ ഒരു വേറിട്ട അനുഭവം ആസ്വദിച്ചുകൊണ്ട് പച്ച പുതപ്പണിഞ്ഞ മലനിരകളും , കളകളാരവം മുഴക്കുന്ന അരുവികളും , ഇതിനെല്ലാം ഇടയില്‍ തങ്ങളുടെ ആഹാരം തേടി അലയുന്ന വന്യമൃഗങ്ങളും മനുഷ്യന്റെ കരവിരുതില്‍ പിറന്ന ഡാമുകളും കണ്ടുകൊണ്ട് , കാട് അറിഞ്ഞ് ഒരു യാത്ര…
ആങ്ങമുഴിയിൽ നിന്ന് വന മേഖലയിലേക്ക് പ്രവേശിക്കുന്നതോടെ തന്നെ കാലവസ്ഥയും കാഴ്ചകളും വന്യമായിത്തുടങ്ങും.ചീവീടുകളും ചിതൽ കാടകളും കാട്ടരുവികളും ചേർന്നു തീർക്കുന്ന സ്വാഗത ഗാനം. കുയിലിന്റെ കൂ കൂ നാദം,വേഴാമ്പാലുകളുടെ സംഘ ഗാനം….
ഗജവീരന്മാർ ചവിട്ടി മെതിച്ച കുറ്റിക്കാടുകൾ, നാരകവും കുന്തിരിക്കവും, പേരയും മറ്റനേകം കാട്ടു മരങ്ങളും ചേർന്നൊഴുക്കുന്ന കാടിന്റെ സുഗന്ധം അറിഞ്ഞുകൊണ്ട് കാട് തൊട്ടറിഞ്ഞ് എഴുപതിലതിലധികം കിലോമീറ്റർ ഉള്ള യാത്ര.
കെ.എസ്സ്.ഇ.ബിയുടെ കീഴിലുള്ള എട്ട് ഡാമുകളുണ്ട് ഈ കാട്ടു പാതയോരങ്ങളിൽ. അതിൽ അഞ്ചെണ്ണം നമുക്ക് കാണാൻ കഴിയും. മൂഴിയാർ ഡാം , കക്കി ഡാം,ആനത്തോട്, കൊച്ചു പമ്പ, ഗവി.
സുന്ദരന്മാരായ മലയണ്ണാന്മാരും , തുറിച്ചു നോട്ടക്കാരായ സിംഹവാലൻ കുരങ്ങുകളും, പീലി വിടർത്താൻ മടിച്ചു നിൽക്കുന്ന മയിലുകളും, ഇളം തെന്നലിൽ പാറിപറക്കുന്ന ചിത്രശലഭങ്ങളും…. അങ്ങനെയങ്ങനെ..
സഞ്ചാരികളുടെ മനം നുകരുന്ന പലതും
ഗവിയിൽ കരുതിവച്ചിട്ടുണ്ട്.
ഉല്ലാസയാത്രയുടെ സഞ്ചാരം:
പത്തനംതിട്ടയില്‍ നിന്നും പുറപ്പെട്ട് മൈലപ്ര , മണ്ണാറകുളഞ്ഞി , വടശ്ശേരിക്കര , പെരുനാട് , ചിറ്റാര്‍ , സീതത്തോട് , ആങ്ങമൂഴി , മൂഴിയാര്‍ , കക്കി ഡാം വഴിയാണ് ഗവിയില്‍ എത്തിച്ചേരുന്നത് .
ഗവിയിലെ യാത്ര നിങ്ങൾക്ക് ഒരിക്കലും
മറക്കാനാകാത്ത ഒരനുഭവമായിരിക്കും.
വിവിധ KSRTC യൂണിറ്റുകളിൽ നിന്നും ഗവിയിലേയ്ക്കുള്ള “ഉല്ലാസയാത്ര”യുടെ തിയതികളും,ബുക്കിംഗ് ചെയ്യുവാനുള്ള നമ്പറുകളും അടങ്ങിയ ഗൂഗിൾ ലിങ്ക്
ചുവടെ
(യാത്രകളെയും യാത്രാ സംബന്ധമായ മറ്റു വാർത്തകളും ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
https://chat.whatsapp.com/EcZJ72h5gG1F1Z5qiFuOwZ )