പലരീതിയിലുള്ള സാമ്പത്തിക തട്ടിപ്പുകളും നാം കാണാറുണ്ട്….അതിൽ ഭൂരിപക്ഷവും ഉൾപ്പെടുന്നത് സാധാരണക്കാരായ ജനങ്ങൾ ആയിരിക്കും…
മകളുടെ വിവാഹ ആവശ്യത്തിനും പഠനാവശ്യങ്ങൾക്കും മറ്റുമായി സ്വരുക്കൂട്ടി വയ്ക്കുന്ന തുകകൾ പലപ്പോഴും കുറി കമ്പനികളുടെ മോഹന വാഗ്ദാനങ്ങൾ നൽകി അവിടെ നിക്ഷേപിക്കുകയും പിന്നീട് കുറി കമ്പനി പൊളിയുമ്പോൾ അത് മൊത്തം നഷ്ടപ്പെടുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്…
ഇതിനെല്ലാം പരിഹാരമാകുന്ന ഒട്ടനവധി പദ്ധതികൾ കേന്ദ്ര ഗവൺമെൻറ് POST ഓഫീസുകൾ മുഖേനെ നടപ്പാക്കുന്നുണ്ട്….
എന്നാൽ സാധാരണക്കാരായ ജനങ്ങൾക്ക് ഇത്തരം പദ്ധതികളെ കുറിച്ച് വ്യക്തമായ ധാരണ ഇല്ലാത്തതിനാൽ പലപ്പോഴും തെറ്റായ സ്ഥലങ്ങളിൽ നിക്ഷേപിക്കുകയാണ് പതിവ്…
ഇതിനൊരു പരിഹാരമെന്നോണം പോസ്റ്റൽ വകുപ്പിലെ വിവിധ നിക്ഷേപ പദ്ധതികളെ കുറിച്ച് വ്യക്തമായി വീഡിയോയിലൂടെ അവതരിപ്പിക്കുകയാണ് പോസ്റ്റിൽ വകുപ്പിലെ ജീവനക്കാരനായ മണികണ്ഠൻ…
സാമ്പത്തിക നിക്ഷേപം നടത്തുവാൻ ആഗ്രഹിക്കുന്ന ആളുകളാണ് നിങ്ങളെങ്കിൽ താഴെയുള്ള വീഡിയോ കണ്ടു നോക്കൂ….