ചീഫ് മിനിസ്റ്റേഴ്സ് എവർ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള കണ്ടശാംകടവ് ജലോത്സവം ഇന്ന് 09 സെപ് 2022 (വെള്ളി) നടക്കും. വാടാനപ്പള്ളി- മണലൂർ ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിൽ നടക്കുന്ന ജലോത്സവം ഉച്ചയ്ക്ക് 2 ന് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. മുരളി പെരുനെല്ലി എംഎൽഎ അധ്യക്ഷത വഹിക്കും. സമാപന സമ്മേളനം ടി.എൻ. പ്രതാപൻ എംപി ഉദ്ഘാടനം ചെയ്യും.
ചുരുളൻ വിഭാഗത്തിൽ പതിനൊന്നും ഇരുട്ടുകുത്തി വിഭാഗത്തിൽ പത്തും വള്ളങ്ങളാണ് മത്സരരംഗത്തുള്ളത്. വനിതാവിഭാഗത്തിൽ ഇത്തവണ രണ്ട് ടീമുകളാണ് രംഗത്തുള്ളത്. 13 പേരടങ്ങുന്ന സംഘം പ്രദർശനമത്സരമാണ് നടത്തുക. നീന്തൽ മത്സരവുമുണ്ട്.
Posted inNews Updates
തൃശ്ശൂർ ജില്ലയിലെ പ്രസിദ്ധമായ കണ്ടശാംകടവ് വള്ളംകളി ഇന്ന്…
ആഭ്യന്തര വിനോദ സഞ്ചാരികളെ ഏറ്റവും അധികം ആകർഷിക്കുന്ന കണ്ടശാംകടവ് ജലോത്സവത്തിന് ആരംഭമായി.
