ലക്ഷദ്വീപിലേക്കുള്ള പ്രവേശന നടപടിക്രമങ്ങൾ ലളിതമാക്കി ലക്ഷദ്വീപ് ഭരണകൂടം

പവിഴപ്പുറ്റുകളുടെ പറുദീസയായ ലക്ഷദ്വീപിലേക്ക് ഉള്ള പ്രവേശന നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി ലക്ഷദ്വീപ് ഭരണകൂടം പുതിയ ഓൺലൈൻ സംവിധാനം ആരംഭിച്ചിരിക്കുന്നു..

22 3 2022 ലെ ഏറ്റവും പുതിയ സർക്കുലർ അനുസരിച്ച് ലക്ഷദ്വീപിലേക്കുള്ള പ്രവേശന പെർമിറ്റിനായി ഓൺലൈൻ സംവിധാനം ഒരുക്കിയിരിക്കുന്നു…കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപിലേക്കുള്ള പ്രവേശനം പെർമിറ്റ് ആവശ്യമാണ്. ടൂറിസം പെർമിറ്റ് അല്ലാതെ ലക്ഷദ്വീപ് സന്ദർശിക്കണം എങ്കിൽ ലക്ഷദ്വീപിൽ നിന്നും ഉള്ള ഒരു വ്യക്തിയുടെ സ്പോൺസർഷിപ്പ് നൽകി ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ പെർമിറ്റിന് അപേക്ഷ നൽകുകയും അതിൻറെ ഹാർഡ് കോപ്പി കേരളത്തിലേക്ക് അയച്ചു തന്നാൽ മാത്രമേ ലക്ഷദ്വീപ് സന്ദർശനം സാധ്യമായിരുന്നു ഉള്ളൂ…

https://epermit.utl.gov.in/
എന്ന വെബ്സൈറ്റിൽ കയറി റജിസ്റ്റർ ചെയ്ത് ആവശ്യമായ രേഖകൾ ഓൺലൈനിൽ കൂടെ സമർപ്പിക്കുവാനും അപേക്ഷയുടെ സ്റ്റാറ്റസ് ഓൺലൈനിൽ അറിയുവാനും മുകളിൽ കൊടുത്തിരിക്കുന്ന വെബ്സൈറ്റ് മുഖാന്തിരം സാധ്യമാകുന്നതാണ് .
പെർമിറ്റ് അനുവദിക്കുന്ന പക്ഷം അത് രജിസ്ട്രേഡ് ഇമെയിൽ ഐഡിയിൽ ലഭിക്കും….
യാത്രകളെ ഇഷ്ടപ്പെടുന്ന അവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
Click here to join HappyRides WhatsApp Group