ബാംഗ്ലൂർ ലാൽബാഗിലെ ഗ്ലാസ് ഹൗസിൽ പുഷ്പ ഫലപ്രദർശന മേളയ്ക്ക് ഓഗസ്റ്റ് 7 മുതൽ തുടക്കം കുറിക്കും

ഈ വരുന്ന അവധി ദിനങ്ങളിൽ ബാംഗ്ലൂർ സന്ദർശിക്കുവാൻ ഉദ്ദേശിക്കുന്ന സഞ്ചാരികളാണ് നിങ്ങളെങ്കിൽ ഓഗസ്റ്റ് 7 മുതൽ ലാൽബാഗ് ബോട്ടണിക്കൽ ഗാർഡനിൽ വച്ച് നടക്കുന്ന 218 ആമത് ഫ്ലവർ ഷോ നിങ്ങൾക്ക് പുതിയ ഒരു അനുഭവമായിരിക്കും

ഏകദേശം മൂന്ന് ലക്ഷത്തിലധികം പൂക്കൾ ഉപയോഗിച്ച് അലങ്കരിക്കുന്ന പുഷ്പമേളയിൽ ഇത്തവണ വീരറാണി ചിറ്റൂർ ചെന്നമ്മയുടെയും കർണാടകയിൽ നിന്നുള്ള ഫ്രീഡം ഫൈറ്റർ ക്രാന്തിവീര സാംഗൊള്ളിരമണ്ണയെയും പ്രമേയം ആക്കിയാണ് പ്രദർശനം ഒരുക്കുന്നത്

ക്രാന്തിവീര സാംഗൊള്ളിരായണ്ണ

ഓഗസ്റ്റ് ഏഴാം തീയതി രാവിലെ 10 മണിക്ക് ലാൽബാഗിലെ ഗ്ലാസ് ഹൗസിൽ പുഷ്പ ഫലപ്രദർശന മേളയ്ക്ക് തുടക്കം കുറിക്കും.
ഓഗസ്റ്റ് ഏഴാം തീയതി ആരംഭിക്കുന്ന ഫ്ലവർ ഷോ ഓഗസ്റ്റ് പതിനേഴാം തീയതി അവസാനിക്കും…
എല്ലാദിവസവും കാലത്ത് ഒൻപതു മണി മുതൽ വൈകിട്ട് ആറുമണിവരെയാണ് പ്രദർശനം


വീരറാണി ചിറ്റൂർ റാണിചെന്നമ്മ

ഓഗസ്റ്റ് ഏഴാം തീയതി രാവിലെ 10 മണിക്ക് ലാൽബാഗിലെ ഗ്ലാസ് ഹൗസിൽ പുഷ്പ ഫലപ്രദർശന മേളയ്ക്ക് തുടക്കം കുറിക്കും.

പുഷ്പ പ്രദർശനത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയിരിക്കുന്ന പ്രവേശന ഫീസ് സാധാരണ ദിവസങ്ങളിൽ മുതിർന്നവർക്ക് 80 രൂപയും കുട്ടികൾക്ക് 30 രൂപയും ആണ്
ശനി ഞായർ മറ്റ് അവധി ദിനങ്ങളിൽ മുതിർന്നവർക്ക് 100 രൂപയും ഈടാക്കും

തിരക്ക് ഒഴിവാക്കാനായി ഓൺലൈൻ ബുക്കിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട് ടിക്കറ്റ് ബുക്ക് ചെയ്യുവാൻ https://hasiru.karnataka.gov.in/floweshow/login.aspx എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്