
നെക്സ്റ്റ് ജെനറേഷൻ സ്മാർട്ട് ഹോട്ടലുകൾ അവതരിപ്പിച്ച ഇന്ത്യൻ റെയിൽവേ
ജപ്പാനീസ് രീതിയിലുള്ള ആദ്യത്തെ പോഡ് ഹോട്ടൽ മുംബൈ ചത്രപതി ശിവാജി മഹാരാജ് ടെർമിനൽ റെയിൽവേ സ്റ്റേഷനിൽ പ്രവർത്തനമാരംഭിച്ചു…
യാത്രക്കാർക്ക് കുറഞ്ഞ ചിലവിൽ ആധുനിക സൗകര്യത്തോടു കൂടിയുള്ള താമസം ഒരുക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷനും അർബൻ പോഡ് പ്രൈവറ്റ് ലിമിറ്റഡ് ചേർന്ന് അവതരിപ്പിച്ചിരിക്കുന്നത്…
ആധുനിക സൗകര്യങ്ങളോട് കൂടിയുള്ള ശീതീകരിച്ച സ്ലീപിംഗ് സംവിധാനമാണ് അർബൻ പോഡ് അവതരിപ്പിച്ചിരിക്കുന്നത്…ഇടുങ്ങിയ സ്ഥലങ്ങളിൽ താമസിക്കുവാൻ ഭയപ്പെടുന്നവർക്ക്, അത്തരം ഭയം ഒഴിവാക്കുന്നതിനുവേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ള സംവിധാനമാണ് മുംബൈ ഛത്രപതി ശിവാജി മഹാരാജ് ടെർമിനലിൽ ഒരുക്കിയിരിക്കുന്നത് …
വ്യത്യസ്ത കാറ്റഗറി എല്ലാവിധ വരുമാനക്കാരെ യും ഉൾക്കൊള്ളാവുന്ന രീതിയിലാണ് പുതിയ തലമുറ ഹോട്ടൽ ഒരുക്കിയിരിക്കുന്നത് …വളരെ താമസിക്കാതെ തന്നെ മറ്റ് നഗരങ്ങളിലും ഇത്തരം പോഡ് ഹോട്ടലുകൾ പ്രവർത്തന സജ്ജമാകും . ചെറിയ സ്ഥലത്ത് മികച്ച താമസ സൗകര്യമാണ് ഇത്തരം ഹോട്ടൽ പ്രധാനം ചെയ്യുന്നത്…

799 രൂപ മുതൽ ആരംഭിക്കുന്ന വിവിധ പാക്കേജുകൾ സ്ത്രീ യാത്രക്കാർക്ക് വേണ്ടി പ്രത്യേകം സ്മാർട്ട് പോഡ് മുംബൈ ഛത്രപതി ശിവാജി റെയിൽവേ സ്റ്റേഷനിൽ ഒരുക്കിയിട്ടുണ്ട്…
ഇത്തരം ഹോട്ടലുകളിൽ താമസിക്കുന്നതിന് ഇന്ത്യന് റെയിൽവേയുടെ വാലിഡിറ്റി ഉള്ള പി എൻ ആർ ഓട് കൂടിയ ടിക്കറ്റ് ആവശ്യമാണ്
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക https://www.theurbanpod.com/
(യാത്രകളെയും യാത്രാ സംബന്ധമായ മറ്റു വാർത്തകളും ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
https://chat.whatsapp.com/EcZJ72h5gG1F1Z5qiFuOwZ )
Note: ഇവിടെ പരിചയപ്പെടുത്തുന്ന പാക്കേജുകൾ , സ്വന്തം ഉത്തരവാദിത്വത്തിൽ അന്വേഷിച്ച് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം ബുക്ക് ചെയ്യുക , ഹാപ്പി റൈഡ്സിന് യാതൊരുവിധ ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല…