പാസഞ്ചർ കം ടൂറിസ്റ്റ് ബോട്ട് സർവീസ് ആരംഭിച്ച് ജലഗതാഗത വകുപ്പ്… സീ കുട്ടനാട് മാതൃകയിൽ ആലപ്പുഴ പുന്നമട വേമ്പനാട്ടുകായൽ പാണ്ടിശ്ശേരി തോട്ടുമുക്ക് മുതലായ സ്ഥലങ്ങളിലൂടെ വിനോദസഞ്ചാരികൾക്കും തദേശീയരായ യാത്രക്കാർക്കും ഒരുമിച്ച് സഞ്ചരിക്കാവുന്ന രീതിയിലാണ് ബോട്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത് . മൊത്തം 90 പേർക്ക് ഇരിക്കാവുന്ന ബോട്ടിൽ , മുകളിലത്തെ നിലയിൽ 30 വിനോദസഞ്ചാരികൾക്കും താഴത്തെ നില സാധാരണ യാത്രക്കാർക്കും വേണ്ടിയാണ് മാറ്റിവെച്ചിരിക്കുന്നത് ….
കുറഞ്ഞ ചിലവിൽ സാധാരണക്കാർക്ക് ആലപ്പുഴയുടെ സൗന്ദര്യം ആസ്വദിക്കുവാൻ സഹായിക്കുന്നതാണ് പുതിയ ടൂറിസം കംപാസഞ്ചർ ബോട്ട്…
ആലപ്പുഴ- പുന്നമട- വേമ്പനാട് കായൽ, പാണ്ടിശേരി, കൈനകരി തോട്ടുമുക്ക് എന്നിവിടങ്ങളിലേക്കും തിരികെ പള്ളാത്തുരുത്തി വഴി ആലപ്പുഴയിലേക്കുമാണ് സർവീസ് നടത്തുന്നത് . പുലർച്ചെ 5.30 മുതൽ സർവീസ് ആരംഭിക്കും. രണ്ടുമണിക്കൂർ നീളുന്ന യാത്രയ്ക്ക് മുകൾ നിലയ്ക്ക് 120 രൂപയും (ഒരുവശത്തേക്ക് 60 രൂപ എന്ന നിലയിൽ ), താഴത്തെനിലയിൽ 46 രൂപയുമാണ് (ഒരുവശത്തേക്ക് ഉള്ള യാത്രയ്ക്ക് 23 രൂപ ) നിരക്ക്. സഞ്ചാരികൾക്കായി ആലപ്പുഴ ബോട്ട് ജെട്ടിയിൽനിന്ന് രാവിലെ 8.30, 10.45, 1.30, 4.45 എന്നിങ്ങനെയാണ് സർവീസ്.
ഐആർഎസിന്റെ സുരക്ഷാമാനദണ്ഡങ്ങൾ നിർമ്മിച്ച ബോട്ടാണ് ഇത് . അകത്ത് ഭക്ഷണം വിതരണംചെയ്യാൻ കഫ് റ്റീരിയയുമുണ്ട്. വേഗ -2 മാതൃകയിൽ രുചികരമായ ഭക്ഷണമൊരുക്കുന്നത് കുടുംബശ്രീയാണ്. എട്ട് നോട്ടിക്കൽ മൈൽ വേഗതയിൽ ബോട്ടിന് സഞ്ചരിക്കാൻ ആകും . എസി ബോട്ടായ വേഗ -2 മാതൃകയിൽ കുറഞ്ഞ ചെലവിൽ കായൽക്കാഴ്ചകൾ കാണാമെന്നതാണ് പ്രത്യേകത.
for more details , Vist SWTD Website
യാത്രകളെ ഇഷ്ടപ്പെടുന്ന അവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
Click here to join HappyRides WhatsApp Group
