
കേരളത്തിൽ നിന്ന് ഏറ്റവുമധികം വിനോദസഞ്ചാരികൾ എത്തിച്ചേരുന്ന കർണാടകയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് കൂർഗ് / മടിക്കേരി . മടിക്കേരി സന്ദർശിക്കാൻ ആഗ്രഹിക്കുന്ന വിനോദസഞ്ചാരികൾക്ക് ഏറ്റവും ഉചിതമായ സമയമാണ് ഇപ്പോൾ .
മടിക്കേരിയിലെ പ്രധാന ആകർഷണമായ രാജ സീറ്റ് ഫെബ്രുവരി 3 മുതൽ ആറ് വരെ പുഷ്പമേള നടക്കുകയാണ്.

വിവിധതരം പുഷ്പങ്ങളാൽ അലങ്കൃതമായ രാജ സീറ്റ് തൊട്ടടുത്ത മൈതാനിയിൽ നടക്കുന്ന എക്സിബിഷനും കാണുവാൻ ഒരു സുവർണ്ണ അവസരമാണ് .
20 രൂപ പ്രവേശന നിരക്കിൽ മടിക്കേരി പഞ്ചായത്തും ജില്ലാ ഭരണകൂടവും വിനോദസഞ്ചാര വകുപ്പും സംയുക്തമായാണ് മടിക്കേരി പുഷ്പ പ്രദർശനം ഒരുക്കിയിരിക്കുന്നത്.
പ്രാദേശിക കർഷകർ ഉൽപ്പാദിപ്പിക്കുന്ന തങ്ങളുടെ തനതായ കാർഷിക വിഭവങ്ങൾ ഈ പ്രദർശന മേളയിൽ നിന്നും വാങ്ങുവാൻ സാധിക്കും.
കൂടാതെ പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന വൈൻ രുചിച്ചു നോക്കുന്നതിനും ഇവിടെ അവസരം ഒരുക്കിയിട്ടുണ്ട്….