കർണാടകയിലെ പ്രസിദ്ധമായ മൈസൂർ ദസറയുടെ ടിക്കറ്റുകൾ ഇപ്പോൾ ബുക്ക് ചെയ്യാം


പ്രസിദ്ധമായ മൈസൂർ ദസറയ്ക്ക് തുടക്കം കുറിച്ചു , കേരളത്തിൽ നിന്നടക്കം ഇന്ത്യക്ക് അകത്തും പുറത്തുനിന്നുമായി ഒട്ടനവധി വിനോദസഞ്ചാരികൾ എത്തിച്ചേരുന്നമൈസൂർ ദസറയുടെ ആഘോഷങ്ങൾക്ക് മൈസൂരിൽ തുടക്കം കുറിച്ചു . മൈസൂർ ദസറയുടെ പ്രധാന ആഘോഷങ്ങൾ കാണുന്നതിനുള്ള ടിക്കറ്റുകൾ ഇപ്പോൾ ഓൺലൈൻ ആയി ബുക്ക് ചെയ്യാം

ഗോൾഡൻ ടിക്കറ്റുകൾ

രാജകീയ ആഘോഷമായ മൈസൂർ ദർസറയുടെ പ്രധാന ആകർഷണങ്ങളായ ജംബോ സഫാരി , ദസറ പ്രദക്ഷിണം ബിന്നി മണ്ഡപത്തിൽ നടക്കുന്ന ടോർച്ച് ലൈറ്റ് പരേഡ് എന്നിവ കാണുന്നതിനും ഓഗസ്റ്റ് പതിനഞ്ചാം തീയതി മുതൽ ഇരുപത്തിനാലാം തീയതി വരെ മൈസൂർ പാലസ് , ശ്രീ ചാമരാജേന്ദ്ര സവോളജിക്കൽ ഗാർഡൻ , ജഗ്മോഹൻ ആർട്ട് ഗ്യാലറി , കാരാഞ്ചി ലൈക് നാച്ചുറൽ പാർക്ക് , റയൽ മ്യൂസിയം , റീജിനൽ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററി , രംഗൻ തിട്ട് പക്ഷി നിരീക്ഷണ കേന്ദ്രം , കൃഷ്ണ രാജസാഗർ അല്ലെങ്കിൽ വൃന്ദാവൻ ഗാർഡൻ , ചാമുണ്ഡി അമ്പലത്തിലെ വിഐപി ദർശൻ , സെന്റ് ഫിലോമിനാസ് ചർച്ച് , ദസറ എക്സിബിഷനിലേക്കുള്ള പ്രവേശനം അടങ്ങുന്ന ഗോൾഡൻ ടിക്കറ്റുകൾക്ക് 6000 രൂപയാണ് നിരക്ക്.

ടോർച്ച് ലൈറ്റ് പരേഡ് ടിക്കറ്റ്

പൂർണ്ണ രാജകീയ വേഷവിധാനത്തിൽ മഹാരാജാവിന്റെ കുതിരപ്പുറത്തുള്ള രാജകീയ എഴുന്നുള്ളിപ്പ് ഭിന്നിമണ്ഡപത്തിൽ എത്തുന്നതോടുകൂടിയാണ് ടോർച്ച് ലൈറ്റ് പരേഡിന് തുടക്കമാകുക

ഈ രാജകീയ ആഘോഷം കാണുന്നതിനുള്ള ടിക്കറ്റുകൾ കർണാടക ഗവൺമെന്റിന്റെ മൈസൂര് ദസറ എന്ന ഗവൺമെൻറ് വെബ്സൈറ്റിൽ നിന്നും ബുക്ക് ചെയ്യാവുന്നതാണ്.

ഒരാൾക്ക് 500 രൂപ നിരക്കിലാണ് ടിക്കറ്റുകൾ ഏർപ്പെടുത്തിയിരിക്കുന്നത്
മഹാരാജാവ് തൻറെ സൈന്യത്തിന് അഭിവാദ്യം ചെയ്യുന്ന ടോർച്ച് ലൈറ്റ് പറയടിൽ സാധാരണ സൈന്യത്തിന്റെ വിവിധതരത്തിലുള്ള ശക്തിപ്രകടനങ്ങൾ കാണാൻ സാധിക്കും.
ഇവ കൂടാതെ ജംബോ സഫാരി കാണുന്നതിനായി 2000 രൂപയ്ക്കും 3000 രൂപയ്ക്കും വ്യത്യസ്ത നിരക്കിൽ ഉള്ള ടിക്കറ്റുകളും ലഭ്യമാണ്.
മൈസൂര് ദസറയുടെ വിശേഷങ്ങൾക്കും ടിക്കറ്റ് ബുക്കിങ്ങിനുമായി സന്ദർശിക്കുക https://www.mysoredasara.gov.in/tickets

(യാത്രകളെയും യാത്രാ സംബന്ധമായ മറ്റു വാർത്തകളും ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
https://chat.whatsapp.com/EcZJ72h5gG1F1Z5qiFuOwZ )