
കൊറോണ മഹാമാരിയെ തുടർന്ന് നിർത്തിവച്ചിരുന്ന അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് ഡിസംബർ പതിനഞ്ചാം തീയതി മുതൽ ഭാഗികമായി പിൻവലിക്കുന്നു….
2020 മാർച്ച് 23 ആം തീയതിയാണ് അന്താരാഷ്ട്ര വിമാനങ്ങൾക്ക് ഈ വിലക്ക് ഇന്ത്യയിൽ നിലവിൽ വന്നത്….പിന്നീട് കേന്ദ്ര ഗവൺമെൻറ് എയർ ബബിൾ സ്കീം അനുസരിച്ച് വളരെ കുറച്ച് വിമാന സർവീസുകൾക്ക് അനുമതി നൽകുകയായിരുന്നു…
ഡയറക്ടർ ഓഫ് സിവിൽ ഏവിയേഷൻ പുറത്തിറക്കിയ പുതിയ ഉത്തരവനുസരിച്ച് കേന്ദ്ര കുടുംബക്ഷേമ ആരോഗ്യ മന്ത്രാലയം അപകട സാധ്യത കൂടുതലുള്ള രാജ്യങ്ങളുടെ ലിസ്റ്റിൽ പെടാത്ത മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള അന്താരാഷ്ട്ര വിമാന സർവീസുകളാണ് ഡിസംബർ 15 മുതൽ ഇളവു നൽകിയിരിക്കുന്നത്…
അന്താരാഷ്ട്ര വിമാന യാത്രക്കാർക്ക് വലിയ ആശ്വാസമാണ് ഈ വാർത്ത… വിമാനസർവീസുകൾ സാധാരണനിലയിലേക്ക് മടങ്ങുമ്പോൾ ടിക്കറ്റുകളുടെ വിലയിൽ കാര്യമായ വ്യത്യാസം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്…