യുഎഇയിലേക്ക് മടങ്ങിപ്പോകാൻ എന്താണ് ചെയ്യേണ്ടത്

യുഎഇയിലേക്ക് മടങ്ങിപ്പോകാൻ എന്താണ് ചെയ്യേണ്ടത്

യുഎഇ ഗവൺമെൻറിൻറെ പുതുക്കിയ ഉത്തരവ് പ്രകാരം താഴെ കൊടുത്തിട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നവർക്ക് യുഎഇയിലേക്ക് മടങ്ങി പോകുവാൻ അപേക്ഷിക്കാവുന്നതാണ്,ഓഗസ്റ്റ് അഞ്ചാം തീയതി മുതലാണ് അപേക്ഷ സ്വീകരിക്കുന്നത്…

യുഎഇ റസിഡൻറ് വിസ ഉള്ളവർക്ക് അപേക്ഷിക്കാം

യുഎഇ ഗവൺമെൻറിൻറെ അംഗീകൃത വാക്സിൻ രണ്ട് ഡോസ് എടുത്തു 14 ദിവസം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാവുന്നതാണ്

SputnikV, Janssen (Johnson and Johnson), Moderna, Novavax, Oxford Uni AstraZeneca, Pfizer BioNTech, Sinopharm മുതലായവയാണ് യുഎഇ ഗവൺമെൻറ് അംഗീകരിച്ചിരിക്കുന്ന വാക്സിനുകൾ…

യുഎഇ റെസിഡൻസി വിസ ഉള്ളവർക്ക് (ദുബായിൽ നിന്നും ഇഷ്യു ചെയ്തിട്ടുള്ള വിസ ആണെങ്കിൽ – GDRFA നിന്നും അപ്രൂവൽ എടുക്കണം, ഷാർജ അല്ലെങ്കിൽ അബുദാബിയിൽ നിന്നും അനുവദിച്ചിട്ടുള്ള റസിഡൻസ് ആണെങ്കിൽ
ICA നിന്നും അപ്പ്രൂവൽ ലഭിക്കണം )അപേക്ഷിക്കാവുന്നതാണ്….ഐസിഎ/ജിഡിആര്‍എഫ്എ അനുമതിക്കായി വെബ്സൈറ്റിൽ (https://smart.gdrfad.gov.ae/HomePage.aspx) നൽകേണ്ട വിവരങ്ങൾ
പേര്, ജനന തിയ്യതി, ജന്മസ്ഥലം, യുഎഇയിൽ ഇറങ്ങാൻ ഉദ്ദേശിക്കുന്ന ദിവസം, ഇറങ്ങുന്ന വിമാനത്താവളം, പുറപ്പെടുന്ന വിമാനത്താവളം, ഇമെയിൽ വിലാസം (ഇമെയിലേക്കാണ് ക്യൂആർ കോഡ് അയക്കുക)
പാസ്പോർട്ട് വിവരങ്ങൾ
യുഎഇയിലെ മേൽവിലാസം, മൊബൈൽ നമ്പർ
വാക്സിനേഷൻ വിവരങ്ങൾ- ലഭിച്ച വാക്സിൻ, ആദ്യ ഡോസ് സ്വീകരിച്ച തിയ്യതി, രണ്ടാം ഡോസ് സ്വീകരിച്ച തിയ്യയതി, പിസിആർ പരിശോധന വിവരങ്ങൾ
അപ് ലോഡ് ചെയ്യേണ്ട രേഖകൾ
പാസ്പോർട്ട് കോപ്പി, സ്വന്തം ഫോട്ടോ, പിസിആർ പരിശോധനാഫലത്തിന്റെ കോപ്പി, വാക്സിനേഷൻ കാർഡിന്റെ പകർപ്പ് മുതാലായവയാണ്

നിങ്ങളുടെ അപേക്ഷ GDRFA /ICA യിൽ നിന്നും അപ്രൂവ് ലഭിച്ചു കഴിഞ്ഞാൽ , ഏതെങ്കിലും അംഗീകൃത ട്രാവൽ ഏജൻസിയിൽ നിന്നും ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ് …
ടിക്കറ്റ് ബുക്ക് ചെയ്തതിനുശേഷം യുഎഇയുടെ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം (നിങ്ങൾ യുഎഇയിലേക്ക് വരുന്നു എന്ന് ഗവൺമെൻറിൻറെ അറിയിക്കുന്നതിനു വേണ്ടിയാണ് യുഎഇ അഡ്രസ്സ് അടക്കമാണ് രജിസ്റ്റർ ചെയ്യേണ്ടത് )

യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂർ മുൻപ് ആർട്ടി പിസിആർ ടെസ്റ്റ് എടുത്തു നെഗറ്റീവ് ആണെന്ന് ഉറപ്പു വരുത്തണം , PCR സർട്ടിഫിക്കറ്റിൽ നിർബന്ധമായും ക്യു ആർ കോഡ് ഉണ്ടായിരിക്കണം )കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ ട്രാവൽസ് ഏജൻസി യുമായി ബന്ധപ്പെടുക