
ജൂൺ ഒന്നു മുതൽ ബാംഗ്ലൂരിലെ വിധാൻ സൗദ സന്ദർശിക്കുവാൻ അവസരം ഒരുക്കുന്നു…
കർണാടക ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ കർണാടകയിലെ ടൂറിസം സാധ്യതകൾ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിധാൻ സൗദ ഗൈഡഡ് ടൂർ ആരംഭിക്കുന്നത് .
ബാംഗ്ലൂർ സന്ദർശിക്കുന്ന വിനോദസഞ്ചാരികൾ വിധാൻ സൗധയുടെ മനോഹാരിത പുറമേ നിന്ന് ആസ്വദിച്ചു കൊണ്ട് മടങ്ങുകയാണ് പതിവ് , ജൂൺ ഒന്നു മുതൽ എല്ലാ ഞായറാഴ്ചകളിലും മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലും വിധാൻ സൗധയിൽ ഗൈഡഡ് ടൂർ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.
മുതിർന്നവർക്ക് 50 രൂപയും 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യമായി പ്രവേശനം അനുവദിക്കും . കർണാടക ടൂറിസം ഡെവലപ്മെൻറ് കോർപ്പറേഷൻ വഴി ഓൺലൈനായി ടിക്കറ്റുകൾ ബുക്ക് ചെയ്യാം ,ഒരു ദിവസം പത്തു ബാച്ചുകളിലായി 300 പേർക്കാണ് പരമാവധി ടിക്കറ്റുകൾ അനുവദിക്കുക, 90 മിനിറ്റ് ദൈർഘ്യമുള്ള ഗൈഡഡ് ടൂറുകൾ ഇംഗ്ലീഷിലും കന്നടയിലും ഒരുക്കും .നിയമസഭയുടെ ചരിത്രം നിർമ്മിതികളുടെ പ്രാധാന്യം എന്നിവ സന്ദർശകർക്ക് വിവരിച്ചു നൽകുന്നതിനായി 30 അംഗങ്ങൾക്ക് ഒരു ഗൈഡ് എന്ന നിലയിലാണ് ഒരുക്കിയിരിക്കുന്നത് . വിധാൻ സൗദയിലേക്ക് മൂന്നാം നമ്പർ ഗേറ്റിൽ നിന്നാണ് സന്ദർശകർക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത് , സന്ദർശകർ വിധാൻ സൗദിയിലെ നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് വേണം ഗൈഡ് ടൂറിൽ പങ്കാളികളാകുവാൻ . വിധാൻ സൗദയിലെ നിയമസഭാ ഹാൾ, ഉപരിസഭയായ നിയമനിർമ്മാണ കൗൺസിൽ തുടങ്ങിയ സ്ഥലങ്ങൾ കാണുന്നതിനും അവയുടെ വിശേഷങ്ങൾ മനസ്സിലാക്കുന്നതിനും സന്ദർശകർക്ക് സൗകര്യം ഒരുക്കും.
വിധാൻസൗദയിലേക്ക് പ്രവേശിക്കുന്നതിന് ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് നിർബന്ധമാണ്..
(യാത്രകളെയും യാത്രാ സംബന്ധമായ മറ്റു വാർത്തകളും ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
https://chat.whatsapp.com/EcZJ72h5gG1F1Z5qiFuOwZ )
