ലക്ഷദ്വീപ് സന്ദർശിക്കുവാൻ ആഗ്രഹമുള്ള ഒരു വ്യക്തിയാണെങ്കിൽ,അതിനുള്ള പോംവഴി ഇവിടെയുണ്ട്

ലക്ഷദ്വീപിൽ ടൂറിസ്റ്റ് സീസൺ ആരംഭിച്ചിരിക്കുകയാണ്ല്ലോ,ഒരുപാട് പേരാണ് ലക്ഷദ്വീപ് സന്ദർശനത്തിന് സഹായിക്കാമോ എന്ന് ചോദിച്ചു മെസ്സേജുകൾ അയക്കുന്നത്…എന്നാൽ പിന്നെ ഞങ്ങളെ സഹായിച്ച വ്യക്തിയെ തന്നെ അങ്ങ് പരിചയപ്പെടുത്തിയേക്കാം…
2019 ലക്ഷദ്വീപ് സന്ദർശിച്ചപ്പോഴാണ് ആദ്യമായി ദാവൂദിനെ പരിചയപ്പെടുന്നത്….ലക്ഷദീപ് സന്ദർശനത്തിൽ സ്കൂബ ഡൈവിംഗ് ചെയ്യുവാൻ ഞങ്ങൾ പ്ലാൻ ചെയ്തിരുന്നത് ബംഗാരം ഐലൻഡിൽ ആണ്….എന്നാൽ ബംഗാരം ഐലൻഡ് സന്ദർശിച്ച ദിവസം അവിടെ തിരക്കായതിനാൽ സ്കൂബ ഡൈവിംഗ് നടന്നില്ല…വളരെ വിഷമത്തോടെ കൂടി agatti island ഇലേക്ക് ഞങ്ങൾ യാത്ര തിരിച്ചു….
അഗത്തി ഐലൻഡിൽ കാഴ്ചകൾ കണ്ടു നടക്കുമ്പോഴാണ് ,ദാവൂദിനെ പരിചയപ്പെടുന്നത്…പരിചയപ്പെട്ടപ്പോഴാണ് മനസിലാകുന്നത് ദാവൂദ് ഒരു പ്രൊഫഷണൽ സ്കൂബാ ഡൈവിങ് നടത്തുന്ന വ്യക്തിയാണെന്ന്…ഞങ്ങളുടെ വിഷമം മനസ്സിലാക്കി അദ്ദേഹം അഗത്തിയിൽ സ്കൂബ ഡൈവിംഗ്നായി ഞങ്ങളെ കൊണ്ടുപോയി…

പലരും പറഞ്ഞിരുന്നത് അഗത്തിയിലെ സ്കൂബ ഡൈവിംഗ് അത്ര പോര എന്നാണ്…
എന്നാൽ ദാവൂദ് ഞങ്ങളെ ശരിക്കും ഒരു വിസ്മയ ലോകത്തിലേക്ക് ആണ് കൊണ്ടുപോയത്.
ആ ലക്ഷദ്വീപ് ട്രിപ്പിന് ശേഷം,പരിചയത്തിലുള്ള ഒട്ടനവധിപേർ ലക്ഷദ്വീപ് സന്ദർശിച്ചപ്പോൾ അവരുടെ എല്ലാ കാര്യങ്ങളും അറേഞ്ച് ചെയ്തു നല്ലൊരു എക്സ്പീരിയൻസ് നൽകിയതും ദാവൂദ് ആയിരുന്നു…ലക്ഷദ്വീപ് സന്ദർശനത്തിനായി ഒട്ടനവധി പേരാണ് വാട്സ്ആപ്പിലും മറ്റും ആയി ബന്ധപ്പെടുന്നത്…

ലക്ഷദ്വീപ് സ്പോർട്സ് അതോറിറ്റിയുടെ കീഴിൽ ഒട്ടനവധി പാക്കേജുകൾ നടത്തുന്നുണ്ട്,
നിങ്ങൾക്ക് ഗവൺമെൻറ് പാക്കേജുകളിൽ ലക്ഷദ്വീപ് സന്ദർശിക്കുവാൻ സാധിക്കുന്നില്ല എങ്കിൽ നിങ്ങൾക്ക് ദാവൂദിനെ ബന്ധപ്പെടാവുന്നതാണ്…അഗത്തി ഐലൻഡിൽ ,ഗവൺമെൻറ് അപ്പ്രൂവ്ഡ് റിസോർട്ടുകൾ ഒന്നും തന്നെ ഇല്ലെങ്കിലും , ലക്ഷദ്വീപ് സന്ദർശിക്കാൻ ദ്വീപ് നിവാസികളുടെ ക്ഷണമനുസരിച്ച് വരുന്നവർക്ക് താമസിക്കുവാനായി ചെറിയ റിസോർട്ടുകളും ഹോം സ്റ്റേകളും പ്രവർത്തിക്കുന്നുണ്ട്.ദാവൂദ് ഇവിടെയാണ് താമസ സൗകര്യങ്ങൾ ഏർപ്പാട് ആക്കുന്നത്,കൂടുതൽ വിവരങ്ങൾക്ക് ദാവൂദും ആയി ബന്ധപ്പെടാം. Mob No: +91 9497551763
( പ്രശസ്ത യൂട്യൂബർ സുജിത് ഭക്തൻ ലക്ഷദ്വീപ് സന്ദർശിച്ചപ്പോൾ ദാവൂദ് ആയിരുന്നു അദ്ദേഹത്തെ സ്കൂബ ഡൈവിംഗ് കൊണ്ടുപോയിരുന്നത്)

(യാത്രകളെയും യാത്രാ സംബന്ധമായ മറ്റു വാർത്തകളും ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
https://chat.whatsapp.com/EcZJ72h5gG1F1Z5qiFuOwZ )

Note: ഇവിടെ പരിചയപ്പെടുത്തുന്ന പാക്കേജുകൾ,മറ്റ് അറിവുകൾ , സ്വന്തം ഉത്തരവാദിത്വത്തിൽ അന്വേഷിച്ച് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം ബുക്ക് ചെയ്യുക , ഹാപ്പി റൈഡ്സിന് യാതൊരുവിധ ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല…