
പ്രകൃതി മനോഹരിത ആസ്വദിച്ചുകൊണ്ട് യാത്ര ചെയ്യുവാൻ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി ഡിസൈൻ ചെയ്തിട്ടുള്ള ട്രെയിൻ കമ്പാർട്ട്മെന്റുകൾ ആണ് വിസ്റ്റ ഡോം കോച്ചുകൾ . ബാംഗ്ലൂരിൽ നിന്നും മംഗലാപുരത്തേക്ക് പശ്ചിമഘട്ടത്തിലൂടെ കടന്നുപോകുന്ന ട്രെയിനുകളിൽ ആണ് വിസ്റ്റ ഡോമ് കോച്ചുകൾ ഘടിപ്പിച്ചിരിക്കുന്നത് .
ബാംഗ്ലൂരിലെ യശ്വന്ത്പൂർ സ്റ്റേഷനിൽ നിന്നും ആരംഭിച്ച 45 കിലോമീറ്റർ പശ്ചിമഘട്ട നിരകളുടെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് യാത്ര ചെയ്യുവാൻ , വിസ്റ്റ ഡോമ് കോച്ചുകൾ വിനോദസഞ്ചാരികൾക്ക് അവസരം ഒരുക്കുന്നു .
മിഴിവാർന്ന പശ്ചിമഘട്ട നിരകളുടെ കാഴ്ചകൾ ലഭിക്കുന്നതിന് വിശാലമായ ഗ്ലാസ് വിൻഡോകളും റൂഫ് ടോപ് അടങ്ങുന്ന വിസ്റ്റ ഡോമ് കോച്ചുകൾ 44 പേർക്കാണ് യാത്ര ചെയ്യാൻ സാധിക്കുക ,
180 ഡിഗ്രിയിൽ തിരിയുവാൻ സാധിക്കുന്ന റിക്വൈനർ സീറ്റുകൾ ആണ് വിസ്റ്റ ഡോമ് കോച്ചുകളിൽ ഘടിപ്പിച്ചിരിക്കുന്നത് .
ഇന്ത്യൻ റെയിൽവേയുടെ ടിക്കറ്റിങ് വെബ്സൈറ്റ് ആയ ഐആർടിസിയിൽ നിന്നും വിസ്റ്റ ഡോം ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ് . യശ്വന്ത്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ആരംഭിക്കുന്ന ട്രെയിൻ നമ്പർ 16515 മംഗലാപുരത്തു നിന്നും ആരംഭിക്കുന്ന ട്രെയിൻ നമ്പർ 16576 എന്നീ ട്രെയിനുകളിൽ ആണ് വിസ്റ്റ ഡോമ് കോച്ചുകൾ ഘടിപ്പിച്ചിരിക്കുന്നത് .
വിസ്റ്റ ഡോം കോച്ചുകൾക്ക് പ്രത്യേകമായി റിസർവേഷൻ സൗകര്യമില്ല . സാധാരണ ടിക്കറ്റ് എടുക്കുന്നതുപോലെ എക്സിക്യൂട്ടീവ് ചെയർ കാർ ടിക്കറ്റുകൾ എടുത്താൽ വിസ്റ്റ ഡോം കോച്ചുകളിൽ യാത്ര ചെയ്യാൻ സാധിക്കും . ഇത്തരം കോച്ചുകളിൽ സീനിയർ സിറ്റിസൺ കൺസഷൻ ലഭിക്കുന്നതല്ല .
https://www.karnatakatourism.org/vistadome-train/
(യാത്രകളെയും യാത്രാ സംബന്ധമായ മറ്റു വാർത്തകളും ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
https://chat.whatsapp.com/EcZJ72h5gG1F1Z5qiFuOwZ )