
വയനാട്ടിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കുമ്പോൾ വിനോദസഞ്ചാരികൾ അഭിമുഖീകരിച്ചിരുന്ന ഒരു പ്രധാന പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരം വന്നിരിക്കുന്നു . പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ടിക്കറ്റ് കൗണ്ടറുകളിൽ പലപ്പോഴും നാം അഭിമുഖീകരിച്ചിരുന്ന ഒന്നാണ് പണം ഇടപാട് , പലപ്പോഴും ചില്ലറ ഇല്ലാത്തതിനാൽ ബുദ്ധിമുട്ടുന്ന സാഹചര്യങ്ങളും ഉണ്ടാകാറുണ്ട് . ഇത്തരം പ്രശ്നങ്ങൾക്ക് വയനാട് ഡിടിപിസി ഒരു ശാശ്വത പരിഹാരം , ഡിറ്റിപിസിയുടെ കീഴിൽ വരുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇനിമുതൽ ഓൺലൈൻ പണമിടപാട് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം , ഇതിനായി ക്യു ആർ കോഡ് പെയ്മെൻറ് സൗകര്യം ഏർപ്പെടുത്തി .ഗൂഗിൾ പേ , പോൺ പേ മുതലായ യുപിഐ ആപ്പുകൾ വഴി വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പെയ്മെൻറ് നടത്താം . ടൂറിസം കേന്ദ്രങ്ങൾ ഡിജിറ്റലൈസേഷൻ ചെയ്യുന്നതിന്റെ ഭാഗമായാണ് യുപിഐ അധിഷ്ഠിത പണം ഇടപാട് സംവിധാനം ഏർപ്പെടുത്തിയത്

വയനാട് ജില്ലാ കളക്ടർ ശ്രീമതി രേണു രാജേഷ് ക്യു ആർ കോഡ് പണം ഇടപാട് സംവിധാനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു
(യാത്രകളെയും യാത്രാ സംബന്ധമായ മറ്റു വാർത്തകളും ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
https://chat.whatsapp.com/EcZJ72h5gG1F1Z5qiFuOwZ )