വയനാട് അന്താരാഷ്ട്ര പുഷ്പമേള പൂപ്പൊലി 2023 ഇപ്പോൾ സന്ദർശിക്കാം


കേരള കാർഷിക സർവകലാശാലയും കൃഷി വകുപ്പും സംയുക്തമായി അണിയിച്ചൊരുക്കിയ വയനാട് അന്താരാഷ്ട്ര പുഷ്പമേള പൂപ്പൊലി 2023 ഇപ്പോൾ സന്ദർശിക്കാം , അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ ….ജനുവരി ഒന്നിന് തുടങ്ങിയ വയനാട് അന്താരാഷ്ട്ര പുഷ്പമേള പൂപ്പൊലി 2023 ജനുവരി 15 ആം തീയതി അവസാനിക്കും .നെതർലാൻഡിൽ നിന്നുള്ള ലീലിയം , തായ്‌ലാൻഡിൽ നിന്നുള്ള ഓർക്കിഡുകൾ വിശാലമായ ഗ്ലാഡിയോലസ് തോട്ടം തുടങ്ങി ഒട്ടനവധി വൈവിധ്യങ്ങളാണ് സന്ദർശരെ കാത്തിരിക്കുന്നത്. 12 ഏക്കർ വിസ്തൃതിയിലാണ് പൂപ്പൊലി 2023 ഒരുക്കിയിരിക്കുന്നത് .

ഉത്തരാഖണ്ഡിൽ നിന്നുള്ള അലങ്കാരമത്സ്യങ്ങൾ, കാലിഫോർണിയയിൽനിന്നുള്ള സ്ട്രോബറി ഇനങ്ങൾ തുടങ്ങിയവയും പൂപ്പൊലിയിൽ കാണാം . ഫ്ളോട്ടിങ് ഗാർഡൻ, കൊട്ടത്തോണി, കൊതുമ്പുവള്ളം, ട്രീ ഹട്ട്, ജലധാര, പക്ഷിമൃഗാദികൾ, ശില്പങ്ങൾ തുടങ്ങിയവയും അമ്പലവയലിൽ ഒരുക്കുന്ന പുഷ്പമേളയിൽ ആസ്വദിക്കാം .
പൂപ്പൊലി 2023 പ്രവേശനനിരക്ക് മുതിർന്നവർക്ക് 50 രൂപയും വിദ്യാർഥികൾക്ക് 30 രൂപയുമാണ്. നാലു ടിക്കറ്റ് കൗണ്ടറുകളാണ് ഒരുക്കിയിരിക്കുന്നത്.

പ്രധാന ഓഫീസിനു മുൻവശത്തുള്ള കൗണ്ടറിനുപുറമേ കെ.വി.കെ. മണ്ണ് പരിശോധന കേന്ദ്രത്തിനടുത്ത് ഒരു കൗണ്ടർ ഉണ്ട് , അഞ്ചു യൂണിറ്റുകൾ ഒരേസമയം പ്രവർത്തിക്കും.

ചുള്ളിയോട് റോഡിൽ ആർ.എ.ആർ.എസ്. റെസ്റ്റ് ഹൗസിനടുത്തും ബത്തേരി കെ.എസ്.ആർ.ടി.സി. ഗാരേജിലും കൗണ്ടറുകളുണ്ട്. എല്ലായിടത്തും ഓൺലൈൻ പേയ്മെന്റിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

(യാത്രകളെയും യാത്രാ സംബന്ധമായ മറ്റു വാർത്തകളും ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
https://chat.whatsapp.com/EcZJ72h5gG1F1Z5qiFuOwZ)