അവധിക്കാല വിനോദയാത്ര ഊട്ടിയിലേക്കാണോ …? പോകുന്നതിനു മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ…


126 മത് ഊട്ടി ഫ്ലവർ ഫ്ലവർ ഷോ മെയ് 10ന് ആരംഭിക്കും , മുൻ നിശ്ചയിച്ച മെയ് 17ന് ഏഴു ദിവസം നേരത്തെയാണ് പുഷ്പമേള ആരംഭിക്കുന്നത്. വിനോദ സഞ്ചാരികളുടെ ,തിരക്ക് കണക്കിലെടുത്ത് ഇത്തവണ പുഷ്പമേള പത്തു ദിവസം നീണ്ടുനിൽക്കും. സാധാരണ ഏഴു ദിവസം നീണ്ടുനിൽക്കുന്ന ഫ്ലവർ ഷോക്ക് ആണ് ഊട്ടി സാക്ഷ്യം വഹിച്ചിരുന്നത്.
ഊട്ടി ബോട്ടണിക്കൽ ഗാർഡനിൽ നടക്കുന്ന പുഷ്പ പ്രദർശനത്തിന് 45,000 ചട്ടികളിൽ ആയാണ് വിവിധ വർണങ്ങളിലുള്ള പുഷ്പങ്ങൾ ഒരുക്കിയിരിക്കുന്നത് , ഡാലിയ, മേരി ഗോൾഡ്, സാൽവിയ , ചുണ്ടമല്ലി ഉൾപ്പെടെ 300 ലേറെ ചെടികൾ സസ്യപ്രദർശനത്തിന്റെ മാറ്റുകൂട്ടും…
സഞ്ചാരികളുടെ തിരക്ക് വർദ്ധിച്ചോടുകൂടി ഗതാഗത നിയന്ത്രണം ഉൾപ്പെടെ വിവിധ നിയന്ത്രണങ്ങൾ ഊട്ടിയിൽ ഏർപ്പെടുത്തി തുടങ്ങി , നിയന്ത്രണങ്ങളുടെ ഭാഗമായി ഗൂഡല്ലൂർ ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ ഫിംഗർ പോസ്റ്റിൽ ഗോൾഫ് ക്ലബ് റോഡിൽ പാർക്ക് ചെയ്യണം ,കൂനൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ആവിൻ മൈതാനത്ത് പാർക്ക് ചെയ്യുന്നതിനും നിർദ്ദേശിച്ചിട്ടുണ്ട്. ഇവിടെ നിന്നും വിനോദസഞ്ചാരികൾക്ക് പ്രത്യേകമായി ഒരുക്കിയ സർക്യൂട്ട് ബസുകളിൽ കയറി വിവിധ ഉല്ലാസ കേന്ദ്രങ്ങൾ സന്ദർശിക്കാം 100 രൂപ മുതിർന്നവർക്കും 50 രൂപ കുട്ടികൾക്കുമാണ് സർക്യൂട്ട് ബസ്സുകളുടെ നിരക്ക് , ടിക്കറ്റിനു പകരം നൽകുന്ന പാസ് ഉപയോഗിച്ച് സസ്യ ഉദ്യാനം ബോട്ട് ഹൗസ് റോസ് ഗാർഡൻ ടി ഫാക്ടറി ബസ്റ്റാൻഡ് എന്നിവിടങ്ങളിൽ യാത്ര ചെയ്യാം ഓരോ അരമണിക്കൂറിലും ഓരോ പോയിന്റിലും ഒരു ബസ് എത്തുന്ന രീതിയിലാണ് സർക്യൂട്ട് ബസ്റ്റുകളുടെ സമയം ക്രമീകരിച്ചിരിക്കുന്നത് .പാസ് എടുക്കുന്ന മുറയ്ക്ക് ഏത് സർക്യൂട്ട് ബസ്സിൽ വേണമെങ്കിലും മാറിക്കയറി യാത്ര ചെയ്യാം.
ഇതുകൂടാതെ മദ്രാസ് ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം മെയ് 7 മുതൽ ജൂൺ 30 വരെ ഊട്ടിയിലേക്കുള്ള സന്ദർശനം പാസ് മൂലം നിയന്ത്രിക്കുന്നതിനും ഉത്തരവായിട്ടുണ്ട്

(യാത്രകളെയും യാത്രാ സംബന്ധമായ മറ്റു വാർത്തകളും ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
https://chat.whatsapp.com/EcZJ72h5gG1F1Z5qiFuOwZ )