ഊട്ടിയിലേക്ക് യാത്ര ചെയ്യുന്ന വിനോദസഞ്ചാരികളുടെ ശ്രദ്ധയ്ക്ക്…


ഈ വേനൽ അവധിക്കാലത്ത് കുടുംബത്തോടൊപ്പം ഏറ്റവും അടുത്തുള്ള ചെറുതും വലുതുമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുവാനുള്ള തിരക്കത്തിലാണ് കേരളത്തിലെ ഒട്ടുമിക്ക കുടുംബങ്ങളും…

വേനൽക്കാലം ആയതിനാൽ ചൂട് താരതമ്യേനെ കുറഞ്ഞ വിനോദസഞ്ചാര കേന്ദ്രങ്ങളാണ് പ്രധാനമായും കുടുംബങ്ങൾ തിരഞ്ഞെടുക്കുന്നത് .
ഇതിൻറെ ഏറ്റവും നല്ല ഉദാഹരണമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഊട്ടി, മൂന്നാർ, കാന്തല്ലൂർ തുടങ്ങിയ ഹിൽ സ്റ്റേഷനുകളിൽ അനുഭവപ്പെട്ട തിരക്ക്…

സോഷ്യൽ മീഡിയ റീലുകൾ കണ്ട് മസിനഗുഡി വഴി ഊട്ടിയിലേക്ക് യാത്ര ചെയ്യുന്ന വിനോദസഞ്ചാരികളുടെ ശ്രദ്ധയ്ക്ക് … ഊട്ടി സന്ദർശിക്കുന്ന പല വിനോദസഞ്ചാരികളും സന്ദർശിക്കുന്ന ഒരു ടൂറിസം കേന്ദ്രമാണ് പൈക്കര ബോട്ടിംഗ് ഊട്ടിയിൽ നിന്നും ഏകദേശം 20 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് പൈക്കര , തമിഴ്നാട് വനവകുപ്പിന്റെ സംരക്ഷണത്തിനുള്ള പൈക്കര തടാകത്തിലേക്കുള്ള റോഡിൻറെ അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നതിനാൽ ഇവിടേക്കുള്ള ഗതാഗതം ഏപ്രിൽ 30 വരെ നിരോധിച്ചിരിക്കുകയാണ് . ഇത് അറിയാതെ ഒട്ടനവധി വിനോദസഞ്ചാരികൾ പൈക്കര ബോർഡ് ഹൗസ് ലക്ഷ്യമാക്കി നീങ്ങുന്നതിനാൽ , ഈ റൂട്ടിൽ ഗതാഗത തടസ്സത്തിനും കാരണമാകുന്നു .
നിങ്ങൾ ഊട്ടിയിലേക്കുള്ള യാത്രയിൽ ആണെങ്കിൽ പൈക്കര തടാകത്തിലേക്കുള്ള യാത്ര ഏപ്രിൽ 30 വരെ മാറ്റിവയ്ക്കുന്നത് ആയിരിക്കും ഉചിതം
(യാത്രകളെയും യാത്രാ സംബന്ധമായ മറ്റു വാർത്തകളും ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
https://chat.whatsapp.com/EcZJ72h5gG1F1Z5qiFuOwZ )